5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert Update : മഴ മുന്നറിയിപ്പിൽ പിന്നെയും മാറ്റം; മലപ്പുറത്ത് ഇന്ന് റെഡ് അലർട്ട്, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Red Alert at kerala : ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്നിൽക്കണ്ട് ഇന്ന് മലപ്പുറം ജില്ലയിൽ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിൻ്റെ പ്രഖ്യാപനം പുറത്തുവന്നു. ഏഴ് ജില്ലകളിൽ അതിതീവ്രമഴയ്ക്കാണ് സാധ്യത പറഞ്ഞിരിക്കുന്നത്.

Kerala Rain Alert Update : മഴ മുന്നറിയിപ്പിൽ പിന്നെയും മാറ്റം; മലപ്പുറത്ത് ഇന്ന് റെഡ് അലർട്ട്, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
aswathy-balachandran
Aswathy Balachandran | Updated On: 22 Jun 2024 14:35 PM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ പിന്നെയും മറ്റം. ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്നിൽക്കണ്ട് ഇന്ന് മലപ്പുറം ജില്ലയിൽ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിൻ്റെ പ്രഖ്യാപനം പുറത്തുവന്നു. ഏഴ് ജില്ലകളിൽ അതിതീവ്രമഴയ്ക്കാണ് സാധ്യത പറഞ്ഞിരിക്കുന്നത്.

തീവ്ര മഴകണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശനിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ :  സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ അതിതീവ്രമഴ പെയ്യുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. കാസർകോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം കൊല്ലം ഒഴികെയുളള മറ്റ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് യെല്ലാ അലർട്ട് പ്രഖ്യപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കാഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം,ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് ഉള്ളത്. ബുധനാഴ്ച കണ്ണൂർ ജില്ലയിൽ മാത്രമാണ് ഓറഞ്ച് അലർട്ട് ഉള്ളത്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.