5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert Today : വീണ്ടും മഴയെത്തുന്നു; നാളെ നാലു ജില്ലകളിൽ യെല്ലോ അലർട്ട്

Yellow alert at Kerala : കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാ​ഗമായി മഴയോ കാറ്റോ ഒന്നും ഇല്ലാതെ തന്നെ തിരകൾ ഉയര്‍ന്നുപൊങ്ങും.

Kerala Rain Alert Today : വീണ്ടും മഴയെത്തുന്നു; നാളെ നാലു ജില്ലകളിൽ യെല്ലോ അലർട്ട്
aswathy-balachandran
Aswathy Balachandran | Published: 16 Jun 2024 09:04 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തികുറഞ്ഞു നിന്ന കാലവർഷം വീണ്ടും കരുത്താർജ്ജിക്കുന്നു. നാളെ മുതൽ ദുർബലമായി തുടരുന്ന കാലവർഷം ശക്തമായേക്കും എന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ ശക്തമാകാൻ സാധ്യത. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴ എന്ന് വിളിക്കുന്നത്. അതിനിടയിൽ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്.

കേരള തീരത്തും തമിഴ്നാട് തീരത്തുമാണ് ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളത്. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് ഈ വിവരം സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാ​ഗമായി മഴയോ കാറ്റോ ഒന്നും ഇല്ലാതെ തന്നെ തിരകൾ ഉയര്‍ന്നുപൊങ്ങും.

ALSO READ: ചൂണ്ടയിടാൻ പോയി പിന്നെ മടങ്ങിയില്ല; കോട്ടയത്ത് രണ്ട് കുട്ടികൾ പാറക്കുളത്തിൽ മുങ്ങി മരിച്ചു

അപ്രതീക്ഷിതമായി തിരകള്‍ അടിച്ചുകയറി തീരത്തെ കവര്‍ന്നെടുക്കുന്നതിനാലാണ് തീരദേശവാസികള്‍ ഈ പ്രതിഭാസത്തെ കള്ളക്കടല്‍ എന്നുവിളിക്കുന്നത്.

ജാഗ്രതാ നിര്‍ദേശങ്ങള്‍

  • അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
  • മത്സ്യബന്ധന ബോട്ട്, വള്ളം, തുടങ്ങിയവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം
  • വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്ന വിധം വേണം കെട്ടിയിടാൻ. അല്ലെങ്കിൽ കൂട്ടിയിടിച്ചുള്ള അപകടം ഉണ്ടാകാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  • ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കണം
  • കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.