5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: മഴ കുറഞ്ഞോ? ഇന്ന് 11 ജില്ലകൾക്ക് യെല്ലോ അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം പ്രവചിച്ചിരിക്കുന്നത്

Kerala Rain Alert: മഴ കുറഞ്ഞോ? ഇന്ന് 11 ജില്ലകൾക്ക് യെല്ലോ അലർട്ട്
Kerala-Rain-Alert | Credit Image: PTI
arun-nair
Arun Nair | Published: 30 May 2024 07:11 AM

തിരുവനന്തപുരം: മഴയ്ക്കൊരു തെല്ലു ശമനമുണ്ടെങ്കിലും കാലാവസ്ഥ നിരീക്ഷണ വകുപ്പിൻറെ പ്രവചവനങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വ്യാഴാഴ്ച (ഇന്ന്) 11 ജില്ലകൾക്കാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകൾക്കാണ് ഇന്ന് യെല്ലോ അലർട്ടെങ്കിൽ 31-ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകൾക്കാണ് യെല്ലോ അലർട്ട്.

ജൂൺ 1-നും, തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള ജില്ലകളിലും മഴയുണ്ടാവും എന്നാൽ ജൂൺ-2ന് തൃശ്ശൂർ ജില്ലക്കും യെല്ലോ അലർട്ടില്ല. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളിലുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ.

അടുത്ത മൂന്ന് മണിക്കൂറിൽ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.