5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert : ഇന്നും മഴ കനക്കും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Heavy Rain alert: വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയാണ് ന്യൂനമർദ പാത്തി ഉള്ളത്. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യത ഉള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

Kerala Rain Alert : ഇന്നും മഴ കനക്കും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala Rain Alert (Image Credits: PTI)
aswathy-balachandran
Aswathy Balachandran | Updated On: 13 Jul 2024 09:20 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ് ഉള്ളത്. എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

വരും ദിവസങ്ങളിലും മഴ കനക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. വടക്കൻ ജില്ലകളിൽ വരും ദിവസങ്ങളിലും ഓറഞ്ച് അലർട്ടാണ് ഉള്ളത്. തിരമാല ഉയരാൻ സാധ്യത ഉള്ളതിനാൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

ന്യൂനമർദ പാത്തി

ഇപ്പോഴത്തെ മഴയ്ക്ക് കാരണം അറബിക്കടലിൽ പുതിയതായി രൂപംകൊണ്ട ന്യൂനമർദ പാത്തിയാണ് എന്നാണ് നി​ഗമനം. ഇതിനാൽ ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കേരളത്തിൽ ഒറ്റപെട്ട സ്ഥലങ്ങളിൽ ജൂലായ് 16 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പിൽ പറയുന്നു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയാണ് ന്യൂനമർദ പാത്തി ഉള്ളത്. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യത ഉള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

ALSO READ : സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു; 10 ജില്ലകളിൽ യെല്ലോ അലർട്ട്, കടലിൽ പോകുന്നതിനും വിലക്ക്

ശ്രദ്ധിക്കുക

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവയും സുരക്ഷിതമാക്കേണ്ടതും അത്യാവശ്യമാണ്. കൂടാതെ അപകടാവസ്ഥകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരുടെ ശ്രദ്ധയിൽ പെടുത്താനും മറക്കരുത്. ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതും അത്യാവശ്യമാണ്.

മഴ ഉള്ളപ്പോൾ നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങുന്നതും അപകടമാണ്. അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തണം. അടിയന്തിരമായി അധികൃതരുടെ നിർദേശങ്ങൾ വന്നാൽ മാറിത്താമസിക്കാനും തയ്യാറാകണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കാനും നിർദ്ദേശമുണ്ട്.