Kerala Rain Alert: സംസ്ഥാനത്ത് വരും മണിക്കൂറിൽ മഴ; ഈ ജില്ലകളിൽ മുന്നറിയിപ്പ്, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

Kerala Weather Update Today; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 25 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (പരമാവധി 50 kmph) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

Kerala Rain Alert: സംസ്ഥാനത്ത് വരും മണിക്കൂറിൽ മഴ; ഈ ജില്ലകളിൽ മുന്നറിയിപ്പ്, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

പ്രതീകാത്മക ചിത്രം

neethu-vijayan
Published: 

20 Mar 2025 08:28 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നേരിയ മഴയ്ക്ക് സാധ്യതയെന്ന് സംസ്ഥാന കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 25 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (പരമാവധി 50 kmph) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

അതേസമയം സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ താപനില ഇന്നും ഉയരുമെന്നാണ് നിർദ്ദേശം. കേരളത്തിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക കഴിഞ്ഞ കുറച്ച് ദിവസമായി രേഖപ്പെടുത്തുന്നത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും കാരണമായേക്കുമെന്നും മുന്നറിയിപ്പുണ്ട്. അതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

സാധാരണയായി സംസ്ഥാനത്ത് പകൽ 10 മണി മുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.

Related Stories
Kerala Rain Alert: ചൂടിനെ തണുപ്പിച്ച് മഴ! സംസ്ഥാനത്ത് ഇന്നും വേനൽമഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Rajendra Arlekar: ‘സവർക്കർ രാജ്യശത്രുവല്ല, ശരിയായി പഠിച്ചാൽ കാര്യങ്ങൾ മനസിലാവും’; എസ്എഫ്ഐ ബാനറിൽ അതൃപ്തി പരസ്യമാക്കി ഗവർണർ
Thodupuzha Biju Joseph Death: ഷൂ ലേസുകൊണ്ട് കൈകൾ ബന്ധിച്ചു, മുഖത്തും തലയിലും പരിക്ക്; ബിജു ജോസഫ് ഇരയായത് ക്രൂര മർദനത്തിന്
ആലപ്പുഴയിൽ ശക്തമായ മഴയിൽ തെങ്ങ് വീണ് സ്ത്രീ മരിച്ചു
അമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച ശേഷം മകൻ ജീവനൊടുക്കി; സംഭവം കൊല്ലത്ത്
Kollam Drug Case: ക്യാൻസർ ഗുളിക വെള്ളത്തിൽ കലർത്തി, സിറിഞ്ചിൽ നിറച്ച് കുത്തിവയ്ക്കും; വിൽപന കോളേജ് വിദ്യാർത്ഥികൾക്ക്, ലഹരിയുമായി കൊല്ലത്ത് ഒരാൾ പിടിയിൽ
പ്രതിരോധശേഷിക്ക് കഴിക്കാം മാതളനാരങ്ങ
വേനല്‍ക്കാലത്ത് ഇക്കാര്യങ്ങള്‍ ഓര്‍ക്കാം-
എരിവും പുളിയും കുറയ്ക്കാം! വേനൽക്കാലത്ത് കഴിക്കേണ്ടത്
അറിയാം വഴുതനയുടെ ഗുണങ്ങൾ