Kerala Rain Alert: സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത; മലയോര മേഖലകളിൽ മഴ കനക്കും ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala Rain Alert Today: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ,കോട്ടയം , ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Kerala Rain Alert: സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത; മലയോര മേഖലകളിൽ മഴ കനക്കും ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ മുന്നറിയിപ്പ്. (Represental Image/ Credits: PTI)

Updated On: 

13 Dec 2024 06:30 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാ​ഗമായി ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അല‍ർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ,കോട്ടയം , ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഇതിനു പുറമെ അടുത്ത 3 മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം/ ശക്തമായ (2-3 cm/hour) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Also Read: പാലക്കാട് കരിമ്പയിൽ വിദ്യാർഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് മരണം

ഇടിമിന്നലോടു കൂടിയ മഴയുണ്ടാക്കാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അതിതീവ്ര മഴ മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴ ശക്തമായാൽ നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

Related Stories
Christmas New Year KSRTC Services: ക്രിസ്മസ്, പുതുവത്സര തിരക്ക്; സംസ്ഥാനത്തിന് പുറത്തേക്ക് അധിക സർവീസുമായി കെഎസ്ആർടിസി
Kerala Rain Alert: സംസ്ഥാനത്ത് മഴ തുടരുന്നു; 3 ജില്ലകളിൽ ഓറഞ്ച് അലെർട്ട്, സന്നിധാനം, പമ്പ, നിലയ്ക്കലിലും മുന്നറിയിപ്പ്
Suresh Gopi: ‘പെൺമക്കൾ നഷ്ടമാവുമ്പോഴുള്ള സങ്കടം അറിയുന്ന ഒരു അച്ഛനാണ് ഞാനും’; സുരേഷ് ​ഗോപി
Palakkad Accident: ‘ഉമ്മ നോക്കി നിൽക്കെ ഇർഫാനയെ ലോറി വന്നിടിച്ചു’: കുഴിയിലേക്ക് വീണു എന്നെ വന്നെടുത്തത് അവളുടെ ഉമ്മയാണ്’; അജ്ന
Palakkad School Students Accident Death : പനയമ്പാടം അപകടം; വിദ്യാർഥിനികളുടെ മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചു; വിറങ്ങലിച്ച് വിടചൊല്ലാനൊരുങ്ങി നാട്
Actress Anusree Car Theft Case: ഇന്ധനം ഊറ്റുന്നത് റോഡരികില്‍ നിന്ന്, സിസിടിവി മോഷ്ടിച്ച് തോട്ടിലെറിയും; അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതിയുടെ രീതി വ്യത്യസ്തം
ഗാബയിൽ റെക്കോർഡിലേക്ക് കണ്ണുനട്ട് ഋഷഭ് പന്ത്
മഖാന കഴിച്ചിട്ടുണ്ടോ? ഭാരം കുറയ്ക്കാൻ ​ഇത് മാത്രം മതി
ചുവന്ന പേരക്കയാണോ നല്ലത്? അറിയാം ഈ ​ഗുണങ്ങൾ
കരുക്കൾ നീക്കി ഗുകേഷ് സ്വന്തമാക്കിയ മറ്റ് പ്രധാന നേട്ടങ്ങൾ