5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: സംസ്ഥാനത്ത് കനത്ത മഴ തുടരും; ജാഗ്രതാ നിർദേശം, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Rain Alert Today: കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണമെന്നും അധികൃതർ അറിയിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം. നദീതീരങ്ങളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Kerala Rain Alert: സംസ്ഥാനത്ത് കനത്ത മഴ തുടരും; ജാഗ്രതാ നിർദേശം, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rain Alert. (Image Credits: GettyImages)
neethu-vijayan
Neethu Vijayan | Published: 03 Aug 2024 17:05 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് (Kerala Rain Alert). ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാ​ഗമായി കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് (Yellow alert) പ്രഖ്യാപിച്ചു. ഈ ആറ് ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് തുടരും. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ഈ ദിവസങ്ങളിൽ ജാഗ്രത തുടരണമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയും മുന്നറിയിപ്പിൽ ഉണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണമെന്നും അധികൃതർ അറിയിച്ചു.ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം. നദീതീരങ്ങളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ജലാശയങ്ങളിൽ ഇറങ്ങരുതെന്നും നിർദ്ദേശമുണ്ട്.

അതേസമയം കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യകേരളം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയായി ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം. മൺസൂൺ പാത്തിയും സജീവമാണ്.

ALSO READ: വയനാട് ഉരുൾപൊട്ടൽ; മേഖലയിലെ പുനരധിവാസം അതിവേഗം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന ചൂരൽമല- മുണ്ടക്കൈ മേഖലയിലെ പുനരധിവാസം അതിവേഗം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൂടുതൽ സുരക്ഷിതമായ പ്രദേശം കണ്ടെത്തി ​ദുരിതബാധിതർക്ക് ടൗൺഷിപ്പ് നിർമ്മിക്കും. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ ആരംഭിച്ചുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ആവശ്യപ്പെട്ട് പുറത്തിറക്കിയ ക്യൂആർ കോഡിന്റെ ദുരുപയോഗ സാധ്യത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിലവിലെ ക്യൂആർ കോഡ് പിൻവലിച്ച് പകരം യുപിഐ ഐഡി വഴി ഗൂഗിൾപേയിൽ സംഭാവന നൽകാനാനുള്ള സൗകര്യമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വീടും സ്ഥലവുമടക്കമുള്ള സഹായവാഗ്ദാനങ്ങൾ ഏകോപിപ്പിക്കാൻ മുൻ വയനാട് കളക്ടറും നിലവിൽ ജോയിന്റ് ലാൻഡ് റവന്യൂ കമ്മിഷണറുമായ ഗീത ഐഎഎസിന്റെ കീഴിൽ ഹെൽപ് ഫോർ വയനാട് സെൽ രൂപവൽക്കരിക്കും. ആശയവിനിമയത്തിന് പ്രത്യേക ഇ- മെയിൽ ഐഡിയും കോൾ സെന്ററും തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി മൂന്ന് ഫോൺ നമ്പറുകൾ ഒരുക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ വയനാട്ടിൽ 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,042 പേരാണ് കഴിയുന്നത്. ചൂരൽമലയിൽ 10 ക്യാമ്പുകളിലായി 1,707 പേർ താമസിക്കുന്നുണ്ട്. ദുരന്ത മേഖലയിലും ചാലിയാറിലും ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.