5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert Today: പാലക്കാടിനും ആശ്വാസം, ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്; കേരളത്തിൽ അടുത്ത 4 ദിനം മഴ ഉറപ്പ്

Todays Rain Predictions in Kerala: മൂന്ന് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും ബാക്കിയുള്ള ജില്ലകൾക്ക് യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്

Kerala Rain Alert Today: പാലക്കാടിനും ആശ്വാസം, ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്; കേരളത്തിൽ അടുത്ത 4 ദിനം മഴ ഉറപ്പ്
Kerala-Rain-Alert
arun-nair
Arun Nair | Published: 15 May 2024 07:24 AM

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത് നാല് ദിവസം വേനൽ മഴ ഉറപ്പാക്കി കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിൻറെ പ്രവചനം. വിവിധ ജില്ലകളിൽ ഇതിൻറെ ഭാഗമായി ഓറഞ്ച്, യെല്ലോ അലർട്ടുകൾ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്ന് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും ബാക്കിയുള്ള ജില്ലകൾക്ക് യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 14-ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലായിരുന്നു ഓറഞ്ച് അലർട്ടെങ്കിൽ 15-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾക്ക് യെല്ലോ അലർട്ടാണ്, 16-ന് ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വരുന്ന ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം ഇപ്രകാരം

15-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
16 -05-2024 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്
17-05-2024 :തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്
18-05-2024 :തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

ഇത്രയും ജില്ലകൾക്ക് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായിരിക്കും ഇവിടങ്ങളിൽ. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ പാലക്കാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.