5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala School Holiday: സംസ്ഥാനത്തെ മഴ; വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala School Holiday Tomorrow: ഇന്നും നാളെയും രണ്ട് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

Kerala School Holiday: സംസ്ഥാനത്തെ മഴ; വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി
Kerala School Holiday Tomorrow.
Follow Us
neethu-vijayan
Neethu Vijayan | Updated On: 22 Jul 2024 14:08 PM

കൽപ്പറ്റ: വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന (relief camps) സ്കൂളുകൾക്ക് നാളെ അവധി (Kerala School Holiday) ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലാ കളക്ടർ ഡിആർ മേഘശ്രീയാണ് അവധി പ്രഖ്യാപിച്ചത്. വയനാട്ടിൽ വെള്ളിയാഴ്ച്ചയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരുന്നു. 45 ക്യാമ്പുകളാണ് വയനാട്ടിൽ പ്രവർത്തിക്കുന്നത്. ഇതിൽ 421 കുടുംബങ്ങളിലെ 1403 പേർ ക്യാമ്പിൽ തുടരുകയാണ്. അതേസമയം കേരളത്തിൽ കനത്ത മഴയ്ക്ക് ശമനമുണ്ടായതായാണ് റിപ്പോർട്ട്.

ഇന്നും നാളെയും രണ്ട് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ALSO READ: കണ്ണൂരിൽ മണ്ണിടിച്ചിൽ; രണ്ട് വീടുകൾ തകർന്നു, ഒരാൾക്ക് ഗുരുതര പരിക്ക്

കണ്ണൂർ, കാസർകോട് ഒഴിക്കെയുള്ള 12 ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയാണ് ഐഎംഡി നിലവിൽ പ്രവചിച്ചിരിക്കുന്നത്. ജൂലൈ 23 മുതൽ 25 വരെ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂവെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം ഈ മാസം അവസാനത്തോടെ വീണ്ടും സംസ്ഥാനത്ത്, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ മഴ സജീവമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കേരള തീരത്ത് ജൂലൈ 22ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും 2.4 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അതിനിടെ കണ്ണൂർ കൂത്തുപറമ്പ് വട്ടിപ്രത്ത് വൻ മണ്ണിടിച്ചിലുണ്ടായി. പ്രദേശത്തെ കരിങ്കൽ ക്വാറിയാണ് ഇടിഞ്ഞ് താഴ്ന്നത്. അപകടത്തിൽ രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. രണ്ട് വീടുകളും പൂർണമായും തകർന്നതായാണ് റിപ്പോർട്ട്. ബാബു എന്നയാളുടെ വീടുൾപ്പെടെ രണ്ട് വീടുകളാണ് തകർന്നത്. ബാബുവിന്റെ ഭാര്യ ലീലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മാറ്റി.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ പത്ത് കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ തീരുമാനമായി. വട്ടിപ്രം യുപി സ്‌കൂളിലേക്കാണ് മാറ്റി പാർപ്പിക്കാൻ തീരുമാനമായിരിക്കുന്നത്. വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Latest News