5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: സംസ്ഥാനത്ത് മഴ തുടരും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, 3 ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്

Kerala Rain Alert Today: അഞ്ചുദിവസത്തേക്കാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ളത്. ഒഡീഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപമെടുത്തതാണ് നിലവിലെ മഴയ്ക്ക് കാരണം. കനത്ത മഴയിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Kerala Rain Alert: സംസ്ഥാനത്ത് മഴ തുടരും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, 3 ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്
Kerala Rain Alert.
neethu-vijayan
Neethu Vijayan | Published: 15 Jul 2024 16:09 PM

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് (Kerala Rain Alert) കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് (Red Alert) തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. പുതിയ അറിയിപ്പ് പ്രകാരം മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആറ് ജില്ലകളിലേക്ക് ഓറഞ്ച് അലർട്ട് നീട്ടിയിട്ടുണ്ട്. ഇടുക്കിയിലാണ് പുതുതായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത് (Orange Alert). എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടാണ് (Yellow Alert) പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം അഞ്ചുദിവസത്തേക്കാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ളത്. ഒഡീഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപമെടുത്തതാണ് മഴയ്ക്ക് കാരണം. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് അവധി നൽകിയിരുന്നു. വയനാട്, കോഴിക്കോട്, കണ്ണൂർ, തൃശൂർ, മലപ്പുറം എറണാകുളം ജില്ലകളിലെ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. അതേസമയം കാസർകോട് ജില്ലയിൽ സ്കൂളുകൾക്ക് മാത്രം അവധി പ്രഖ്യാപിച്ചിരുന്നു. കോളജുകൾക്ക് അവധി ബാധകമല്ല. മാഹിയിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.

ALSO READ: അതിതീവ്ര മഴ തുടരുന്നു; 6 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കോട്ടയം വൈക്കം വെച്ചൂരിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിലേക്ക് മരം വീണു കാർ തകർന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. കാറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. കനത്ത മഴയെ തുടർന്ന് റോഡരികിൽ നിന്ന മരം ചുവടോടെ കടപുഴകി വീഴുകയായിരുന്നു. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

കനത്ത മഴയിലും കാറ്റിലും മട്ടാഞ്ചേരി പാലത്തിലേക്ക് മരം കടപുഴകി വീണ് സ്കൂട്ടറിൽ യാത്ര ചെയ്ത ദമ്പതികൾക്ക് പരിക്കേറ്റു. ആലപ്പുഴ സ്വദേശി ഉനൈസിനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരെയും ഉടൻ വണ്ടാനം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.

പാലക്കാട് തണ്ണീർക്കോട് സ്കൂളിന് മുകളിൽ മരം കടപുഴകി വീണു. സീനിയർ ബേസിക് സ്കൂൾ കെട്ടിടത്തിന് മുകളിലേക്കാണ് മരം വീണത്. സ്കൂളിന് സമീപത്ത സ്വകാര്യ ഭൂമിയിലെ തേക്കാണ് വീണത്. എന്നാൽ സ്കൂൾ തുറക്കും മുൻപാണ് മരം കടപുഴകി വീണതെന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

Latest News