Kerala Rain Alert: പിന്നെയും മഴ കനക്കുന്നു; മൂന്ന് ജില്ലകൾക്ക് റെഡ് അലർട്ട്

Red alert at 3 districts : അടുത്ത 5 ദിവസവും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

Kerala Rain Alert:  പിന്നെയും മഴ കനക്കുന്നു; മൂന്ന് ജില്ലകൾക്ക് റെഡ് അലർട്ട്

കേരളത്തിലെ തീരദേശങ്ങളിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്

Updated On: 

01 Jun 2024 16:21 PM

തിരുവനന്തപുരം: കേരളത്തിൽ കാലവർഷമെത്തിയതിനു പിന്നാലെ മഴ മുന്നറിയിപ്പിൽ പിന്നെയും മാറ്റം. സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുള്ളത്. 3 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്.

തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് സമീപം ഒരു ചക്രവാത ചുഴി രൂപം കൊണ്ടിരുന്നു. ഇതിനു പിന്നാലെ മറ്റൊരു ചക്രവാതചുഴി ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലും രൂപപ്പെട്ടിട്ടുണ്ട്. അതോടൊപ്പം കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റും കൂടി ആയപ്പോഴാണ് തീവ്രമഴയ്ക്കുള്ള മുന്നറിയിപ്പ് നൽകിയത്.

ALSO READ – ഇടുക്കി മലയോരമേഖലയിൽ കനത്ത മഴ; മലങ്കര ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തും, രാത്രി യാത്രയ്ക്ക് നിരോധന

ഇതിൻ്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി ഇടി / മിന്നൽ / കാറ്റോടുകൂടിയ ( 30 -40 km/hr.) മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായും അധികൃതർ അറിയിച്ചു. ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് അതിതീവ്രമായ മഴയ്ക്കും നാളെയും അഞ്ചാം തിയതിയും ശക്തമായ മഴയ്ക്കും സാധ്യത.

കൂടാതെ അടുത്ത 5 ദിവസവും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുന്നതിനെയാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെയായി ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.

ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. ഇടുക്കിയിൽ രാത്രിയിലും കനത്ത മഴ തുടരുകയാണ്. വെള്ളിയാമറ്റം പഞ്ചായത്തിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശത്തുനിന്നും ആളുകളെ മാറ്റിപാർപ്പിച്ചു. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് വെള്ളിയാമറ്റത്ത് തുറന്നിട്ടുള്ളത്.

പന്നിമറ്റം എൽപി സ്കൂളിലും വെള്ളിയാമറ്റം ഹയർസെക്കൻഡറി സ്കൂളിലുമാണ് ക്യാമ്പുകൾ തുറന്നിരിക്കുന്നത്.മലങ്കര ഡാമിൻറെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാൽ നാലു ഷട്ടറുകൾ രണ്ടു മീറ്റർ വീതം ഉയർത്താൻ ജില്ലാ കളക്ടർ അനുമതി നൽകി. ഇതേതുടർന്ന് മുവാറ്റുപുഴ തോടുപുഴയാറുകളുടെ തീര പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Related Stories
Son kills Mother: ഉമ്മയെ വെട്ടിക്കൊന്നിട്ടും കൂസലില്ലാതെ ആഷിഖ്, പോലീസ് ജീപ്പിനുള്ളിൽ നിന്ന് മാധ്യമങ്ങള്‍ക്ക് നേരെ ചുംബന ആം​ഗ്യം കാണിച്ച് പ്രതി
Kerala Lottery Result Today: 70 ലക്ഷം നേടിയത് നിങ്ങളുടെ ടിക്കറ്റോ? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു