5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: കേരളത്തില്‍ മൂന്ന് ദിവസം കൂടി മഴ; കാറ്റിന്റെ ശക്തി കുറഞ്ഞു

Rain alert in Kerala June 3: മലയോര മേഖലയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന തിരമാലക്കും, കടലാക്രമണത്തിനും സാധ്യതയുണ്ട്.

Kerala Rain Alert: കേരളത്തില്‍ മൂന്ന് ദിവസം കൂടി മഴ; കാറ്റിന്റെ ശക്തി കുറഞ്ഞു
shiji-mk
Shiji M K | Updated On: 03 Jun 2024 09:59 AM

കോഴിക്കോട്: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂര്‍ ജില്ലയില്‍ മാത്രമാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തില്‍ കാലവര്‍ഷമെത്തിയെങ്കിലും കാലവര്‍ഷക്കാറ്റിന്റെ സ്വാധീനം കുറഞ്ഞതാണ് മഴ കുറയാന്‍ കാരണമെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലയോര മേഖലയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍
ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കും. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്. കേരളാ തീരത്ത് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ തെക്കന്‍ കേരളത്തിന് അരികിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് മഴ ശക്തമായതോടെ പലയിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖാപിച്ചിരിക്കുന്നത്.

കൊല്ലം, കോട്ടയം ജില്ലകളിലെ ചില സ്‌കൂളുകളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. കൊല്ലം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഗവ. യുപിഎസ് കുമാരന്‍ചിറ ശൂരനാട് സൗത്ത്, ഗവ. യുപിഎസ് തെന്നല ശൂരനാട് നോര്‍ത്ത്, ഗവ. എല്‍പിഎസ് അഴകിയകാവ്, അമൃത യുപിഎസ് പാവുമ്പ, മീനാക്ഷി വിലാസം ഗവ. എല്‍പിഎസ്, എന്നീ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.

കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വേളൂര്‍ സെന്റ് ജോണ്‍ എല്‍ പി എസ്, പുളിനാക്കല്‍ സെന്റ് ജോണ്‍ യു പി എസ്, കല്ലുപുരയ്ക്കല്‍ ഗവണ്‍മെന്റ് എല്‍ പി എസ്, കല്ലുപുരയ്ക്കല്‍ ഗവണ്‍മെന്റ് യു പി എസ് എന്നീ സ്‌കൂളുകള്‍ക്കും തിങ്കളാഴ്ച അവധിയാണ്.