Kerala Rain Alert: സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം ശക്തമായേക്കും; വിവധ ജില്ലകളിലെ മഴ മുന്നറിയിപ്പുകൾ ഇങ്ങനെ

Kerala Rain Alert Today: വടക്കൻ കേരള തീരം മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നത്.

Kerala Rain Alert: സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം ശക്തമായേക്കും; വിവധ ജില്ലകളിലെ മഴ മുന്നറിയിപ്പുകൾ ഇങ്ങനെ

Kerala Rain Alert (Image Credits: PTI)

Published: 

11 Jul 2024 18:40 PM

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുർബലമായിരുന്ന കാലവർഷം (Kerala Rain Alert) വീണ്ടും നാളെ മുതൽ സജീവമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനി, ഞായർ ദിവസങ്ങളോടെ വടക്കൻ കേരളത്തിൽ ചെറിയ തോതിൽ കാലവർഷം ശക്തമാകുമെന്നാണ് കാലാവസ്ഥ വിഭാഗത്തിൻറെ മുന്നറിയിപ്പിൽ പറയുന്നത്. മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ (Orange, Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കുമുള്ള സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. വരും മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു. തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കുമുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.

കേരള തീരം ഉൾപ്പെടെയുള്ള പശ്ചിമ തീര മേഖലയിൽ ന്യുനമർദ്ദപാത്തിയുടെ സ്വാധീനഫലമായി ജൂലൈ 14/ 15 ഓടെ കാലവർഷ കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ശനിയാഴ്ച കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഇതിൻ്റെ പശ്ചാതലത്തിൽ കോഴിക്കോട് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച കണ്ണൂർ ജില്ലയിലും തിങ്കളാഴ്ച കാസർകോട് ജില്ലയിലും അതിശക്തമായ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ALSO READ: ഇനി നാലു ദിവസത്തേക്ക് മഴ കനക്കും ; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

വടക്കൻ കേരള തീരം മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞിരുന്നു. ഒറ്റപ്പെട്ട മഴയൊഴിച്ചാൽ ഒരു ജില്ലയിലും കാര്യമായ മഴ ലഭിച്ചില്ലെന്ന് തന്നെ പറയാം. പലയിടത്തും ഇടിമിന്നലോട് കൂടിയ മഴയാണ് ലഭിച്ചത്. മഴ ശക്തമായിരുന്ന മലയോര ജില്ലകളിലടക്കം മഴ വിട്ടുനിൽക്കുന്ന അവസ്ഥയാണ് നിലവിൽ.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ആവശ്യമെങ്കിൽ മാറി താമസിക്കണം. മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിതമാക്കി വെക്കണം. മൽസ്യബന്ധന ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കാനും വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. വള്ളങ്ങൾ കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാനാണ് ഇത്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും അധികൃതർ നിർദ്ദേശം നൽകി.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

13-07-2024: കോഴിക്കോട്

14-07-2024: കണ്ണൂർ

15-07-2024: കാസർഗോഡ്

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

12-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

13-07-2024: തൃശൂർ, മലപ്പുറം, കണ്ണൂർ, കാസറഗോഡ്

14-07-2024: കോഴിക്കോട്, കാസറഗോഡ്

15-07-2024: കണ്ണൂർ

 

Related Stories
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ