Kerala Rain Alert : ശക്തി കുറയാതെ മഴ ; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്
Heavy Rain At Kerala : എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് ഉള്ളത്. നാളെ വയനാട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് എത്തി. ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച് ഇന്ന് 2 ജില്ലകളിലാണ് അതിശക്ത മഴ പെയ്യാൻ സാധ്യതയുള്ളത്. അതിശക്തമായ മാഴ സാധ്യത മുൻനിർത്തി ഓറഞ്ച് അലർട്ട് ഈ ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് ഉള്ളത്. നാളെ വയനാട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.
ഇതനുസരിച്ച് 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കും. അത്രയും അളവിൽ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴഎന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് ഉള്ളത്.
ALSO READ : സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്
വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലും വെള്ളിയാഴ്ച കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ് ഉള്ളത്. ഇടിമിന്നലോടു കൂടിയ മഴയാണ് നിലവിൽ പ്രതീക്ഷിക്കുന്നത്. വേനൽ മഴയോടൊപ്പം ലഭിക്കുന്ന ഇടിമിന്നലുകൾ ഉണ്ടാവുന്നത് പൊതുവേ അപകടമാണ്.
ഇന്നലെ തിരുവനന്തപുരവും കൊല്ലവും ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും മുന്നറിപ്പുണ്ടായിരുന്നു. ഇതിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരുന്നത്. വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്.
മഴയ്ക്കൊപ്പം ശക്തമായ കാാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള, തമിഴ്നാട് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. ഇവിടെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കാസർഗോഡ്, കണ്ണൂർ തീരങ്ങളിലുള്ളവർക്ക് പ്രത്യേക ജാഗ്രതാനിർദ്ദേശമുണ്ട്.