5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: മഴ വീണ്ടും കരുത്താർജ്ജിക്കുന്നു ; നാളെ മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala Rain Alert : 23-ാം തീയ്യതി കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഉള്ളത്. ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചതെങ്കിലും റെഡ് അലെർട്ടിനു സമാനമായ മഴ പ്രതീക്ഷിക്കാനും മുന്നറിയിപ്പുണ്ട്.

Kerala Rain Alert: മഴ വീണ്ടും കരുത്താർജ്ജിക്കുന്നു ; നാളെ മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala Rain Alert | PTI
aswathy-balachandran
Aswathy Balachandran | Published: 20 Jun 2024 18:48 PM

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നതായി റിപ്പോർട്ട്. ഇന്ന് കണ്ണൂർ ജില്ലയിലും നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 23-ാം തീയ്യതി കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഉള്ളത്. ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചതെങ്കിലും റെഡ് അലെർട്ടിനു സമാനമായ മഴ പ്രതീക്ഷിക്കാനും മുന്നറിയിപ്പുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ പെയ്യാനും സാധ്യതയുണ്ട്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ പെയ്യുന്നതിനേയാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

ALSO READ – സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടുമെത്തുന്നു; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മറ്റന്നാൾ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലും ഞായറാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ തിങ്കളാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

മഴ മുന്നറിയിപ്പെത്തിയതോടെ ജാ​ഗ്രതാ നിർദ്ദേശവും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിലെ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുണ്ട്. ഇതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കാനും നിർദ്ദേശമുണ്ട്. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

ശക്തമായ മഴ പെയ്യുന്ന സ്ഥലങ്ങളിൽ നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്നിൽ കണ്ടു വേണം പരിസരവാസികൾ കഴിയാൻ. അതിനുവേണ്ട തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുന്നതാകും നല്ലത്. അതിനൊപ്പം തന്നെ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കാനും നിർദ്ദേശമുണ്ട്.