5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rain Alert in Kerala: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം: റെഡ് അലർട്ട് പിൻവലിച്ചു

പത്തനംതിട്ടയിലും ഇടുക്കിയിലും നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ ഇടുക്കിയിലും പാലക്കാടുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Rain Alert in Kerala: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം: റെഡ് അലർട്ട് പിൻവലിച്ചു
neethu-vijayan
Neethu Vijayan | Published: 21 May 2024 15:09 PM

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ജില്ലകളിൽ നിന്നും പൂർണമായും റെഡ് അലർട്ട് പിൻവലിച്ചു. നിലവിൽ ഒരു ജില്ലയിലും അതിതീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നില്ല. എന്നാൽ എട്ട് ജില്ലകളിൽ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ട് ജില്ലകളിലാണ് മഴ ശക്തമായി ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. ബാക്കി എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ് നിലനിൽക്കുന്നത്.

എന്നാൽ പത്തനംതിട്ടയിലും ഇടുക്കിയിലും നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ ഇടുക്കിയിലും പാലക്കാടും റെഡ് അലർട്ടുണ്ട്. മഴയ്ക്ക് പുറമെ ശക്തമായ കാറ്റും കടൽക്ഷോഭവുമുണ്ടാകാം എന്നതിനാൽ ജാഗ്രതയോടെ തന്നെ തുടരണം.

തീരദേശത്തുള്ളവർ പ്രത്യേക ശ്രദ്ധയോട് ഇരിക്കണം. കേരള തീരത്ത് അറിയിപ്പുണ്ടാകുന്നത് വരെ മത്സ്യബന്ധനം പാടുള്ളതല്ല. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാൽ മലയോരമേഖലയിൽ താമസിക്കുന്നവരും ശ്രദ്ധിക്കണം. മലയോര മേഖലകളിലെ രാത്രി യാത്രയ്ക്കും വിനോദസഞ്ചാരത്തിനുമുള്ള വിലക്ക് തുടരും.

മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. പിന്നീടിത് തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നത്. ചക്രവാതച്ചുഴിയും ന്യൂനമർദ്ദവുമെല്ലാം കണക്കിലെടുത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ തുടരുമെന്ന് തന്നെയാണ് പ്രവചനം.

നേരത്തെ സംസ്ഥാനത്ത് പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. തെക്കൻ തമിഴ്‌നാട് തീരത്തിന് മുകളിലായി ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. വടക്കൻ കർണാടക വരെ ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്.

ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്ര പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നുണ്ട്.

അതേസമയം, മഴ കനത്തതോടെ അതിരപ്പിള്ളി, വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. അന്തർ സംസ്ഥാന യാത്രക്കാർക്ക് രാവിലെ ആറ് മുതൽ വൈകീട്ട് നാല് വരെ ഇതുവഴി സഞ്ചരിക്കാവുന്നതാണ്.

കെഎസ്ആർടിസി ബസുകൾക്ക് സർവീസ് നടത്താം. വാഴാനി, പീച്ചി ഡാമുകൾ, ചാവക്കാട് ബീച്ച് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്.

അതേസമയം, പത്തനംതിട്ടയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടുപേർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. മണക്കാല, മല്ലപ്പിള്ളി എന്നിവിടങ്ങളിൽ നിന്നാണ് രണ്ടുപേരെ കാണാതായത്. മീൻ പിടിക്കാൻ പോയ 63കാരനായ ഗോവിന്ദനെയും ബീഹാർ സ്വദേശി നേരഷിനെയുമായി കാണാതായിരിക്കുന്നത്. സ്‌കൂബ ടീം ഇന്നും തെരച്ചിൽ തുടരും.