5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: മഴയും കാറ്റും ശക്തം; പെരിയാറിൽ ജലനിരപ്പുയരുന്നു, കൊച്ചിയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു

Kerala Rain Alert Today: പെരിയാറിൽ നിന്ന് കൈവഴികളിലൂടെ സമീപത്തെ പാടശേഖരങ്ങളിലേക്കും താഴ്ന്നഭാഗങ്ങളിലേക്കും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. കല്ലാർകുട്ടി ഡാമിന്റെ നാല് ഷട്ടറുകൾ 90 സെൻറീമീറ്റർ വീതം ഉയർത്തി. മുതിരപ്പുഴയാർ, പെരിയാർ നദികളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം.

Kerala Rain Alert: മഴയും കാറ്റും ശക്തം; പെരിയാറിൽ ജലനിരപ്പുയരുന്നു, കൊച്ചിയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു
Kerala Rain Alert.
neethu-vijayan
Neethu Vijayan | Published: 30 Jul 2024 13:24 PM

കൊച്ചി: സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും (Kerala Rain) തുടരുന്ന സാഹചര്യത്തിൽ മലയാറ്റൂർ വനം ഡിവിഷനു കീഴിലുളള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടുന്നതായി അധികൃതർ അറിയിച്ചു. കാലടി മഹാഗണിത്തോട്ടം, ഭൂതത്താൻകെട്ട്, പാണിയേലിപോര് എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ബുധൻ, വ്യാഴം, വെള്ളി ( ജൂലൈ 31, ഓഗസ്റ്റ് 1, 2) ദിവസങ്ങളിലാണ് അടച്ചിടുക. കൊച്ചിയിൽ മഴക്കെടുതി തുടരുകയാണ്. പറവൂർ, ആലുവ, കോതമം​ഗലം പ്രദേശങ്ങളിലായി നിരവധി വീടുകളിൽ വെള്ളം കയറുകയും ചെയ്തു.

ഭൂതത്താൻകെട്ട് ഡാമിൻ്റെ എല്ലാ ഷട്ടറുകളും നിലവിൽ തുറന്നിരിക്കുകയാണ്. പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ പെരിയാറിൽ നിന്ന് കൈവഴികളിലൂടെ സമീപത്തെ പാടശേഖരങ്ങളിലേക്കും താഴ്ന്നഭാഗങ്ങളിലേക്കും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. കല്ലാർകുട്ടി ഡാമിന്റെ നാല് ഷട്ടറുകൾ 90 സെൻറീമീറ്റർ വീതം ഉയർത്തി. മുതിരപ്പുഴയാർ, പെരിയാർ നദികളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.

ALSO READ: അന്ന് പുത്തുമലയും കവളപ്പാറയും, ഇന്ന് മുണ്ടക്കൈ; നാട് വിറങ്ങലിച്ച ദുരന്തങ്ങൾ

കാലടി, മാർത്താണ്ഡവർമ പാലം എന്നിവിടങ്ങളിലെ ജലനിരപ്പ് മുന്നറിയിപ്പിനും മുകളിലാണ് നിലനിൽക്കുന്നത്. പാതാളം ആർസിബിയുടെ പന്ത്രണ്ട് ഷട്ടറുകളാണ് ഉയർത്തിയിരിക്കുന്നത്. കണക്കൻ കടവ് ആർ സി ബിയുടെ പത്ത് ഷട്ടറുകളും ഉയർത്തി. മൂവാറ്റുപുഴയിലും തൊടുപുഴയിലും ജലനിരപ്പ് അപകട നിരപ്പിനും മുകളിലാണെന്നാണ് റിപ്പോർട്ട്.

അതേസമയം പട്ടാമ്പി പട്ടാമ്പി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ പാലത്തിന് മുകളിലൂടെ ഇരുചക്ര വാഹന ഗതാഗതവും കാൽനടയാത്രയും നിരോധിച്ചതായി ജില്ല കളക്ടർ അറിയിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് യാത്രാ അനുവ​ദിക്കുന്നതല്ല. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങളും ഇന്ന് മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു.

തൃശൂർ ജില്ലയിൽ പീച്ചി, വാഴാനി, പെരിങ്ങൽക്കുത്ത്, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട് ഡാമുകളിൽ നിന്ന് വെള്ളം പുറത്തേക്കു ഒഴുക്കിവിടുന്നുണ്ട്. ജീല്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ 5 താലൂക്കുകളിലായി നിലവിൽ 11 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. കോട്ടയം ജില്ലയിൽ മഴ ശക്തമായതിനാൽ, ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. വാഗമൺ ഉൾപ്പെടെയുള്ള ഇടങ്ങളിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്.