വെള്ളിയാഴ്ച അവധിയുള്ളത് എവിടെയൊക്കെ? മഴ മുന്നറിയിപ്പ് അറിയാം | Kerala Rain Holiday June 28th Check full Updates Malayalam news - Malayalam Tv9

Kerala Rain Holiday: വെള്ളിയാഴ്ച അവധിയുള്ളത് എവിടെയൊക്കെ? മഴ മുന്നറിയിപ്പ് അറിയാം

Updated On: 

27 Jun 2024 22:02 PM

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ജില്ലകളിലുള്ളത് 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ

Kerala Rain Holiday: വെള്ളിയാഴ്ച അവധിയുള്ളത് എവിടെയൊക്കെ? മഴ മുന്നറിയിപ്പ് അറിയാം

Kerala Rain | PTI

Follow Us On

തിരുവനന്തപുരം: കടുത്ത മഴയ്ക്ക് കേരളത്തിൽ വ്യാഴാഴ്ച തെല്ല് ശമനമുണ്ടായിരുന്നു. ഏഴ് ജില്ലകൾക്കായിരുന്നു വ്യാഴാഴ്ച അവധിയെങ്കിൽ വെള്ളിയാഴ്ച അത്രയും ജില്ലകൾക്ക് അവധിയില്ല. മഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

അതേസമയം ആലപ്പുഴയിൽ വിവിധ താലൂക്കുകളിലെ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാൽ കുട്ടനാട് , അമ്പലപ്പുഴ, ചേർത്തല , ചെങ്ങന്നൂർ എന്നീ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും വെള്ളിയാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെയും മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.


ALSO READ: Kerala Rain: ഗൂഗിൾ മാപ്പ് വീണ്ടും ചതിച്ചു…; കൈവരിയില്ലാത്ത പാലത്തിൽനിന്ന് കാർ പുഴയിൽ വീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വെള്ളിയാഴ്ച മഴ സാധ്യത

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് വെള്ളിയാഴ്ച മഴയ്ക്കുള്ള സാധ്യത. ഇവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ജില്ലകളിലുള്ളത് 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

 

Related Stories
Kerala Police Transfer: പോലീസ് തലപ്പത്ത് അഴിച്ചുപണി; പല പ്രമുഖ ഐ.പി.എസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി
Thiruvalla Municipality: റീലുണ്ടാക്കാൻ, ഒരു ഞായറാഴ്ച പൗരന്‌ അവകാശമുണ്ടെന്ന് കളക്ടർബ്രോ; നടപടിയില്ലെന്ന് മന്ത്രി, തിരുവല്ലയിലെ റീലിൽ ചർച്ച
Mannar Kala Murder : മാന്നാർ കൊലപാതകത്തിൽ ഭർത്താവടക്കം നാല് പേർക്കും പങ്കെന്ന് എഫ്ഐആർ; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
Kerala State Youth Festival 2024 : കായികമേള ഇത്തവണ ഒളിമ്പിക്സ് മാതൃകയിൽ ; സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ
Mannar Kala Murder Case : കല്ലുവരെ പൊടിഞ്ഞു പോകുന്ന കെമിക്കലാണ് സെപ്റ്റിക് ടാങ്ക് നിറയെ …മാന്നാറിൽ നടന്നത് തെളിവു നശിപ്പിക്കാനുള്ള നീണ്ട ശ്രമം
Dead Frog In Milma Canteen: സാമ്പാറിൽ ചത്ത തവള…; കണ്ടെത്തിയത് മിൽമയിലെ കാൻ്റീൻ ഭക്ഷണത്തിൽ
Exit mobile version