5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; നാളെ തീവ്രന്യൂനമർദ്ദമാകും, വരും ദിവസങ്ങളിൽ മഴ ശക്തമാകും

Kerala Rain Alert Today: ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 26-28 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Rain Alert: ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; നാളെ തീവ്രന്യൂനമർദ്ദമാകും, വരും ദിവസങ്ങളിൽ മഴ ശക്തമാകും
Representational Image (Image Credits: PTI)
nandha-das
Nandha Das | Updated On: 24 Nov 2024 17:55 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് ശമനമെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് ദിവസത്തേക്ക് മുന്നറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല. എന്നാൽ, അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യത അറിയിച്ചിട്ടുണ്ട്. അതേസമയം, നവംബർ 27, 28 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇതിനു പിന്നാലെ നവംബർ 26 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നവംബർ 27-ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, എന്നീ ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നമെന്നാണ് ശ്കതമായ മഴ കൊണ്ട് ഉദേശിക്കുന്നത്.

ALSO READ: വീട്ടിലിരുന്ന് വൈദ്യുതി കണക്ഷനെടുക്കാം…; ഡിസംബർ ഒന്ന് മുതൽ അടിമുടിമാറാൻ കെഎസ്ഇബി

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലെത്തി ഈ ന്യൂനമർദ്ദം നവംബർ 25-ഓടെ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. തുടർന്ന് രണ്ടു ദിവസങ്ങൾക്കുള്ളിൽ ഇത് തമിഴ്നാട് – ശ്രീലങ്ക തീരത്തേക്കും നീങ്ങാനും സാധ്യതയുണ്ട്. അതിനാൽ, വരും ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ ആ ഭാഗങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നത് വിലക്കിയിട്ടുണ്ട്. നവംബർ 26 മുതൽ 28 വരെയുള്ള തീയതികളിൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. നവംബർ 26, 27, 28 തീയതികളിൽ തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

Latest News