Kerala Rain Alert: ചക്രവാതചുഴിയും ന്യുനമർദ്ദ പാത്തിയും; സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala Rain Alert Today: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 12 ജില്ലകളിൽ ഇന്നും മഴ മുന്നറിയിപ്പുണ്ട്.കേരള തീരത്ത് കടലാക്രമണ സാധ്യതയും മുന്നിലുണ്ട്.

Kerala Rain Alert: ചക്രവാതചുഴിയും ന്യുനമർദ്ദ പാത്തിയും; സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala Rain Alert. (Image Credits: PTI)

Published: 

14 Aug 2024 06:27 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് (Kerala Rain Alert) കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന് രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് (orange alert ) പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 12 ജില്ലകളിൽ ഇന്നും മഴ മുന്നറിയിപ്പുണ്ട്.

തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത ആവശ്യമാണെന്നും മുന്നറിയിപ്പിൽ പറയുന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതകൾ ജനങ്ങൾ കരുതിയിരിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. കേരള തീരത്ത് കടലാക്രമണ സാധ്യതയും മുന്നിലുണ്ട്. അതിനാൽ കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

തെക്കൻ ശ്രീലങ്കക്ക് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടതും റായലസീമ മുതൽ കോമറിൻ മേഖല വരെ 900 മീ.ഉയരത്തിൽ ന്യുനമർദ്ദപാത്തി സ്ഥിതിചെയ്യുന്നതുമാണ് കേരളത്തിലെ ഇപ്പോൾ മഴ ശക്തമാക്കിയത്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ദിവസങ്ങളിൽ വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ/ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 15 വരെ അതിശക്തമായ മഴക്കും ഓഗസ്റ്റ് 17 വരെ ശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: വയനാട്ടില്‍ വേറെയുമുണ്ട് ഉരുള്‍പൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങള്‍: ജോണ്‍ മത്തായി

അതേസമയം വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ കണ്ടെത്തുന്നതിനായി പോത്ത് കല്ല് ചാലിയാറിൽ തെരച്ചിലിനു പോയ 14 അംഗ സംഘം പരപ്പൻപാറയിലെ വനമേഖലയിൽ കുടുങ്ങിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. പെട്ടന്നുള്ള കനത്ത മഴയെ തുടർന്നാണ് എസ്‍ഡിപിഐ പ്രവർത്തകരായ 14അംഗ സംഘം വനത്തിനുള്ളിൽ കുടുങ്ങിയത്. കനത്ത മഴയെ തുടർന്ന് പുഴയിലെ വെള്ളത്തിൻറെ കുത്തിയൊഴുക്ക് കൂടിയതോടെ തിരിച്ചുവരാൻ കഴിയാത്ത സാഹചര്യത്തിൽ ഇവർ വാട്സ് ആപ്പ് സന്ദേശത്തിലൂടെയാണ് ഇക്കാര്യം പുറത്തറിയിച്ചത്.

പുഴയ്ക്ക് അക്കരെയുള്ള ഒരു കാപ്പിതോട്ടത്തിൽ സുരക്ഷിതരാണെന്നും എസ്ഡിപിഐ പ്രവർത്തകർ അറിയിച്ചിരുന്നു. ഇന്ന് രാവിലെ തിരിച്ചെത്തിക്കാൻ ആവശ്യമായ സഹായം ചെയ്യണമെന്നാണ് കുടുങ്ങിയവർ അറിയിച്ചിട്ടുള്ളത്. ചാലിയാറിൽ ഇന്നലെയും ജനകീയ തെരച്ചിൽ നടന്നിരുന്നു. ചാലിയാർ പുഴയോട് ചേർന്നുള്ള വിവിധ സ്ഥലങ്ങളിലാണ് തെരച്ചിൽ നടത്തിയത്. ഇതിനിടെയാണ് സംഘം വനമേഖലയിൽ കുടുങ്ങിയത്.

മഴ മുന്നറിയിപ്പ് ഇപ്രകാരം

14 (ബുധൻ): എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്

15 (വ്യാഴം): ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

14 (ബുധൻ): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

15 (വ്യാഴം): പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

16 (വെള്ളി): മലപ്പുറം, കോഴിക്കോട്, വയനാട്

17 (ശനി): എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് ഇവിടങ്ങളിൽ പ്രതീക്ഷിക്കുന്നത്.

ജാ​ഗ്രതാ നിർദ്ദേശം

  1. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
  2. മൽസ്യബന്ധനോപധികൾ സുരക്ഷിതമായ സ്ഥലങ്ങളിൽ വെക്കണം.
  3. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും
  4. സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.
  5. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കുക
  6. ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കണം.
Related Stories
Wayanad Landslides: മനുഷ്യനിര്‍മിത ദുരന്തമല്ലാത്തതിനാല്‍ നഷ്ടപരിഹാരം ആവശ്യപ്പെടാനാകില്ല; വയനാട് വിഷയത്തില്‍ ഹൈക്കോടതി
Kerala Rain Alert: ശക്തമായ മഴയ്ക്ക് സാധ്യത; ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലെർട്ട്
Neyyattinkara Samadhi Case: മരണ കാരണം ഇപ്പോള്‍ പറയാന്‍ സാധിക്കില്ല; സാമ്പിള്‍ പരിശോധനാ ഫലത്തിന് കാത്തിരിക്കണമെന്ന് ഫോറന്‍സിക് സംഘം
Forest Act Amendment Bill: പ്രതിഷേധത്തിനൊടുവിൽ സർക്കാരും ഉപേക്ഷിച്ചു; എന്താണ് വനംനിയമ ഭേദഗതി? എതിര്‍പ്പ് എന്തിന്? അറിയാം വിശദമായി
Kerala Lottery Result: ഇന്നത്തെ ഭാഗ്യവാന്‍ നിങ്ങളാണ്; കാരുണ്യയുടെ കാരുണ്യം ഈ നമ്പറിന്‌
Neyyattinkara Samadhi Case: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണം; കൂടുതൽ വിവരങ്ങൾ പുറത്ത്
ഐസ് ബാത്ത് ചെയ്യുന്നത് എന്തിന്? ആരോഗ്യ ഗുണങ്ങൾ ഇങ്ങനെ
മൂക്കില്‍ ദശ വളരുന്നുണ്ടോ? എങ്ങനെ തിരിച്ചറിയാം
ക്ഷീണം അകറ്റാൻ ഇവയാണ് ബെസ്റ്റ്
'ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്'; കരീന കപൂർ