Kerala Rain Alert: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാ​ഗ്രതാ നിർദ്ദേശം

Kerala Rain Alert Today: ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala Rain Alert: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാ​ഗ്രതാ നിർദ്ദേശം

Kerala Rain Alert (Image Credits: PTI)

Published: 

19 Aug 2024 06:17 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് (Kerala Rain Alert) കാലാവസ്ഥാ നിരീക്ഷണ കേന്ദം. ഓഗസ്റ്റ് 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് (orange alert) പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചും.

മഴ മുന്നറിയിപ്പ് ഇപ്രകാരം

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

19 (തിങ്കൾ): പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

20 (ചൊവ്വ): എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

‌ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

യെല്ലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ

19 (തിങ്കൾ): ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

20 (ചൊവ്വ): ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

21 (ബുധൻ): ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് പറയുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് ജില്ലകളിൽ പ്രതീക്ഷിക്കുന്നത്.

അതേസമയം മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ട് മൂന്നാഴ്ച പിന്നിടുന്നു. 119 പേരെ ഇപ്പോഴും കണ്ടെത്താനുണ്ടെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. ഡിഎൻഎ ഫലം കിട്ടുന്നതിനനുസരിച്ച് പട്ടികയിൽ നിന്ന് പേരുകൾ കുറഞ്ഞേക്കും. പതിവുപോലെ ഇന്നും പ്രദേശത്ത് ജനകീയ തിരച്ചിൽ ഉണ്ടാകും. കഴിഞ്ഞ ദിവസങ്ങളിൽ ചേരാതിരുന്ന മന്ത്രിസഭ ഉപസമിതി ഇന്ന് യോഗം ഉണ്ടായേക്കും. വരുംദിവസങ്ങളിലെ തിരച്ചിലിലും ഇന്ന് തീരുമാനം ഉണ്ടാകും.

ഇടിമിന്നൽ ജാ​ഗ്രതാ നിർദ്ദേശം

  • ഇടിമിന്നലിൻ്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ വീടിൻ്റെ ജനലും വാതിലും അടച്ചിടുകയുടെ അവയുടെ അടുത്ത്
  • നിൽക്കാതെയിരിക്കുകയും ചെയ്യുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാനും ശ്രമിക്കുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കാൻ മറക്കരുത്. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കാൻ ശ്രമിക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  • കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

ജാ​ഗ്രതാ നിർദ്ദേശം

  1. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
  2. മൽസ്യബന്ധനോപധികൾ സുരക്ഷിതമായ സ്ഥലങ്ങളിൽ വെക്കണം.
  3. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും
  4. സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.
  5. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കുക
  6. ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കണം.

 

Related Stories
Forest Act Amendment: ‘കർഷകരെ ബുദ്ധിമുട്ടിക്കില്ല’; വനനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ, തീരുമാനം കടുത്ത എതിർപ്പിന് പിന്നാലെ
Nilambur Harthal : കാട്ടാന ആക്രമണത്തിൽ ആദിവാസി വീട്ടമ്മയുടെ മരണം; നാളെ നിലമ്പൂരിൽ എസ്ഡിപിഐ ഹർത്താൽ
Kerala Weathe Updates: ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം
Neyyattinkara Samadhi Case: സമാധിയാകുമെന്ന് ചെറുപ്പത്തിലെ പറഞ്ഞിരുന്നു, കണ്ടിട്ട് നാല് വർഷം , പറഞ്ഞത് ഫോണിൽ എടുത്ത് വെക്കണമായിരുന്നു ; ഗോപൻ സ്വാമിയുടെ സഹോദരി
Boby Chemmanur: മാപ്പ് പറഞ്ഞ് ബോച്ചേ, ഇനി വായ തുറക്കില്ല; സ്വീകരിച്ച് കോടതി, കേസ് തീർപ്പാക്കി
Kerala Lottery Results: ഒരു കോടി രൂപയുടെ ഭാ​ഗ്യശാലി ആര്? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍