5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala rain alert : വീണ്ടും മഴ ശക്തമാകും: വടക്കന്‍ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

Kerala Rain Alert: ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് ഉണ്ടാവുക എന്നാണ് പ്രവചനം. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala rain alert : വീണ്ടും മഴ ശക്തമാകും: വടക്കന്‍ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
Rain alert kerala
aswathy-balachandran
Aswathy Balachandran | Published: 27 Aug 2024 14:54 PM

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വ്യാഴാഴ്ചയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്ന കാലാവസ്ഥ വകുപ്പ്. പുതിയ ന്യൂനമർദ്ദ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യത ഉണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതിനെ തുടർന്ന് വ്യാഴാഴ്ച വടക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയാണ് നിലവിൽ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കൻ ജില്ലകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ജാ​ഗ്രതാ നിർദ്ദേശം ഉണ്ടായിരുന്നു. ഇവിടെ ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ സാധ്യതാ മുന്നറിയിപ്പുണ്ട്.

ALSO READ – ഓണത്തിന് പച്ചക്കറി വാങ്ങി കീശ കാലിയാകുമോ..? സാധാരണക്കാർക്ക് താങ്ങായി ഹോർട്ടികോർപ്പ

കൂടാതെ ബുധനാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വ്യാഴാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിലും മുന്നറിയിപ്പുണ്ട്. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഴയ്ക്കു സാധ്യത ഉള്ളതായി അധികൃതർ വ്യക്തമാക്കുന്നു.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് ഉണ്ടാവുക എന്നാണ് പ്രവചനം. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ അതി തീവ്രന്യൂനമർദ്ദം കിഴക്കൻ രാജസ്ഥാന് മുകളിലാണ്. തെക്കൻ രാജസ്ഥാൻ- ഗുജറാത്ത് മേഖലയിലേക്ക് സഞ്ചരിച്ച് വ്യാഴാഴ്ചയോടെ വടക്ക് കിഴക്കൻ അറബിക്കടലിൽ എത്തിച്ചേരും എന്നാണ് നി​ഗമനം. ശക്തികൂടിയ ന്യൂനമർദ്ദം പശ്ചിമ ബംഗാളിന് മുകളിലും ഉണ്ട് എന്ന് അധികൃതർ വ്യക്തമാക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.