5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Holiday: ബുധനാഴ്ച ഏതൊക്കെ ജില്ലകളിലാണ് അവധി? അറിയേണ്ടതൊക്കെ

Kerala Rain Alert Holiday: ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, എം.ആര്‍.എസ് സ്‌കൂളുകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

Kerala Rain Holiday: ബുധനാഴ്ച ഏതൊക്കെ ജില്ലകളിലാണ് അവധി?  അറിയേണ്ടതൊക്കെ
Rain Alert Holiday | PTI
arun-nair
Arun Nair | Updated On: 16 Jul 2024 21:36 PM

തിരുവനന്തപുരം: സംസ്ഥാനത്ത് അതി തീവ്ര മഴ തുടരുകയാണ്. പലയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടു കഴിഞ്ഞു. അറബിക്കടലിലെ ന്യൂനമർദ്ദമാണ് ശക്തമായ മഴയ്ക്ക് കാരണമായി പറയുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിവിധ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഏതൊക്കെ ജില്ലകൾക്കാണ് അവധി എന്ന് പരിശോധിക്കാം. ചിലയിടങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല. സ്വകാര്യ ട്യൂഷനുകളടക്കം ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്.

അവധി പ്രഖ്യാപിച്ച ജില്ലകൾ

നിലവിൽ തൃശ്ശൂർ, കണ്ണൂർ, ആലപ്പുഴ, ഇടുക്കി, പാലക്കാട്‌, കോഴിക്കോട്, വയനാട്, കോട്ടയം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചപ്പോൾ ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്ന്-ജില്ലാ കളക്ടര്‍ അറിയിച്ചു.

ALSO READ: സംസ്ഥാനത്തെ മഴക്കെടുതി..; ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു, ദുരിതാശ്വാസ ക്യാമ്പുകളും സജ്ജം

വയനാട് ജില്ലയിലെ ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. എം.ആര്‍.എസ് സ്‌കൂളുകള്‍ക്ക് അവധി ബാധകമായിരിക്കില്ല. ബുധനാഴ്ച പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകളും അംഗണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. സ്വകാര്യ ട്യൂഷൻ കേന്ദ്രങ്ങൾ, മദ്രസകൾ, കിൻഡർ ഗാർട്ടനുകൾ എന്നിവർക്കും അവധി ബാധകമായിരിക്കും.

ALSO READ: Kerala Rain Alert: മഴ തുടരും…; 2 ജില്ലകളിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

ജില്ലാതലങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച പാഠ്യ, പാഠ്യേതര പരിപാടികൾക്ക് അതാത് സംഘാടകർ അനുമതി വാങ്ങണം. ഇടുക്കി ജില്ലയിലെ വിവിധ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെൻററുകളും പ്രവർത്തിക്കാൻ പാടില്ല. റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല. കണ്ണൂർ, തൃശ്ശൂർ ജില്ലകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കോളേജുകളിൽ അവധി ബാധകമല്ല. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയായിരിക്കും.