സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്‌ | kerala-rain-alert-Heavy rains in Kerala today Red alert in 3 districts Malayalam news - Malayalam Tv9

Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

Heavy Rain Kerala: സംസ്ഥാനത്ത് ശക്തമായ കാറ്റിനും കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നുമാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് പറയുന്നത്. മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

Rain in Kerala

Published: 

23 Jun 2024 07:32 AM

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് (Rain Alert). സംസ്ഥാനത്തൊട്ടാകെ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും (Red Alert)  പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ബാക്കിയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്.

സംസ്ഥാനത്ത് ശക്തമായ കാറ്റിനും കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നുമാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് പറയുന്നത്. മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരളാതീരം വരെ ന്യൂനമര്‍ദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറന്‍ തീരമേഖലയില്‍ കാലവര്‍ഷക്കാറ്റും ശക്തിപ്രാപിക്കും. ഇതിന്റെ ഫലമായാണ് കേരളത്തില്‍ വീണ്ടും മഴ കനക്കുന്നത്.

Also Read: Kerala Fever Alert: മഴയ്ക്ക് പിന്നാലെ പകർച്ചപ്പനിയും: സംസ്ഥാനത്ത് ആശങ്ക ഉയർത്തി ഡെങ്കി, എലിപ്പനി, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം ഒഴികെയുളള മറ്റ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് യെല്ലാ അലര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് ഉള്ളത്. ബുധനാഴ്ച കണ്ണൂര്‍ ജില്ലയില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

അതേസമയം, ഇടുക്കിയില്‍ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായിരിക്കണമെന്ന് വിവിധ വകുപ്പുകള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. കളക്ടറേറ്റിലും അഞ്ച് താലൂക്കുകളിലും കണ്‍ട്രോള്‍ റൂം തുറന്നു. മാറ്റിപ്പാര്‍പ്പിക്കേണ്ട ആളുകളുടെ പട്ടിക തയാറാക്കാനും ക്യാമ്പുകള്‍ തുടങ്ങുന്നതിനുള്ള സ്ഥലങ്ങള്‍ കണ്ടെത്താനും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Stories
Women in gov. job: 45 വയസ് വരെ നിയമനം, പ്രസവാവധി കഴിഞ്ഞാലും വർക്ക് ഫ്രം ഹോം; സർക്കാർ സർവീസിൽ സ്ത്രീകൾക്കായി വമ്പൻ ഓഫറുകൾ ഒരുങ്ങുന്നു
Ration card update: മരിച്ചവരുടെ പേര് ഇപ്പോഴും റേഷൻ കാർഡിലുണ്ടോ? ഉടൻ നീക്കിയില്ലെങ്കിൽ പണി ഉറപ്പ്
ADM Naveen Babu: നവീൻ ബാബു നീതിമാനായ ഉദ്യോ​ഗസ്ഥൻ; കെെക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ
Ganja Seized: ‘ചേട്ടാ തീപ്പെട്ടിയുണ്ടോ’; കഞ്ചാവുബീഡി കത്തിക്കാന്‍ എക്‌സൈസ് ഓഫീസില്‍ തീപ്പെട്ടി ചോദിച്ചത്തി വിദ്യാര്‍ഥികള്‍
Mukesh Arrest: പീഡന പരാതി; നടനും എംഎൽയുമായ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു, അറസ്റ്റും ജാമ്യവും ഞൊടിയിടയിൽ
Mannarasala Festival: മണ്ണാറശ്ശാല ആയില്യം മഹോത്സവം; ആലപ്പുഴ ജില്ലയിൽ 26ന് പ്രാദേശിക അവധി
കണ്ണ് തള്ളേണ്ട! ലോറന്‍സ് ബിഷ്‌ണോയിയുടെ ആസ്തി ചില്ലറയല്ല
പന നൊങ്ക് ഇനി വാങ്ങാതെ പോവരുത്! ​ആരോ​ഗ്യ ഗുണങ്ങൾ ചില്ലറയല്ല
വെണ്ടയ്ക്ക ആട്ടിൻ സൂപ്പിനു തുല്യം, അറിയാം ​ഗുണങ്ങൾ...
ബുദ്ധിയെ ഉഷാറാക്കാം.. ക്യാരറ്റ് കഴിച്ചാൽമതി