ഇനി നാലു ദിവസത്തേക്ക് മഴ കനക്കും ; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് | kerala-rain-alert heavy rain at kerala for four days Malayalam news - Malayalam Tv9

Kerala Rain Alert : ഇനി നാലു ദിവസത്തേക്ക് മഴ കനക്കും ; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Heavy Rain Kerala : കേരള തീരത്തും തമിഴ്നാട് തീരത്തും വ്യാഴാഴ്ച രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത ഉണ്ടെന്ന അറിയിപ്പുമെത്തി. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്.

Kerala Rain Alert : ഇനി നാലു ദിവസത്തേക്ക് മഴ കനക്കും ; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
Published: 

10 Jul 2024 08:13 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന നാലു ദിവസങ്ങളിൽ മഴ കനക്കുമെന്ന് റിപ്പോർട്ട്. ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കാണ് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വെള്ളി, ശനി ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇതിനെത്തുടർന്ന് അറിയിച്ചു. വടക്കൻ ജില്ലകളിലാണ് വെള്ളി, ശനി ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.

വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരംവരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതാണ് മഴയ്ക്ക് സാധ്യത കൂട്ടുന്നത്. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

ALSO READ : തൃശൂരിലെ സ്‌പെയര്‍പാര്‍ട്‌സ് കടയില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

അതിനിടെ, കേരള തീരത്തും തമിഴ്നാട് തീരത്തും വ്യാഴാഴ്ച രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത ഉണ്ടെന്ന അറിയിപ്പുമെത്തി. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ട്.

ഇതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാനും നിർദ്ദേശമുണ്ട്. മൽസ്യബന്ധന ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കാനും വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. വള്ളങ്ങൾ കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാനാണ് ഇത്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും അധികൃതർ നിർദ്ദേശം നൽകി.

Related Stories
Vehicle accident: ഇനി ഇൻഷുറൻസ് ഇല്ലാതെ വണ്ടിയുമായി ഇറങ്ങല്ലേ…നടപടി കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്
ADM Naveen Babu Death: നവീൻ ബാബുവിനെതിരായ പരാതി വ്യാജം ?; അന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ ജില്ലാ കളക്ടറെ മാറ്റി
Thiruvananthapuram Corporation: കയ്യിൽ പെട്രോളും കയറും; തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ ശുചീകരണ തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി
Balachandran Vadakkedath: പ്രഭാഷകൻ, രാഷ്ട്രീയ- സാമൂഹ്യപ്രവർത്തകൻ; എഴുത്തുകാരൻ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു
U R Pradeep: അഞ്ചു വർഷം ചേലക്കര എംഎൽഎ, പ്രളയ കാലത്തെ ഇടപെടലിൽ നാടിൻറെ പ്രിയപുത്രനായി; ആരാണ് യുആർ പ്രദീപ്
P Sarin: ആദ്യ ശ്രമത്തിൽ തന്നെ സിവില്‍ സര്‍വ്വീസ്; 8 വര്‍ഷത്തെ സേവനം; പിന്നാലെ രാജിവച്ച് രാഷ്ട്രീയത്തിലേക്ക്; ആരാണ് ഡോ. പി സരിൻ
ബേക്കിംഗ് സോഡ ചർമ്മത്തിൽ വാരി തേക്കല്ലേ! പണി പാളും
അത്താഴം കഴിക്കേണ്ടത് ഈ സമയത്ത്... കാരണം ഇതാണ്
പല്ലുകളുടെ ആരോഗ്യത്തിന് ഇവ ശീലമാക്കാം
നെല്ലിക്കയോ ഓറഞ്ചോ? ഭാരം കുറയ്ക്കാൻ ഏതാണ് മികച്ചത്