Kerala Rain Alert : ന്യൂനമര്‍ദ്ദം ശക്തമായി; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ മഴയ്ക്ക് സാധ്യത

Kerala Weather Forecast : ഇന്ന് മുതല്‍ വെള്ളി വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മുന്നറിയിപ്പില്ല

Kerala Rain Alert : ന്യൂനമര്‍ദ്ദം ശക്തമായി; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ മഴയ്ക്ക് സാധ്യത

പ്രതീകാത്മക ചിത്രം (image credits : PTI)

Published: 

18 Dec 2024 16:12 PM

തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻറെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തമായെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ തമിഴ്‌നാട് – തെക്കൻ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്കു നീങ്ങാനും, തുടർന്ന് വടക്കു ദിശയിൽ ആന്ധ്രാ തീരത്തിന് സമാന്തരമായി സഞ്ചരിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഇന്ന് മുതല്‍ വെള്ളി വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മുന്നറിയിപ്പില്ല. എന്നാല്‍ 21, 22 തീയതികളില്‍ എല്ലാ ജില്ലയിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

അതേസമയം, കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. തമിഴ്നാട് തീരം, ഇതിന് സമീപമുള്ള കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ, തെക്കൻ ആന്ധ്രാപ്രദേശ് തീരം, തെക്കൻ അറബിക്കടലിന്റെ മധ്യ ഭാഗങ്ങൾ, സമീപമുള്ള മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും (ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും) വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

നാളെ തമിഴ്നാട് തീരം, ഇതിന് സമീപമുള്ള കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ, തെക്കൻ ആന്ധ്രാപ്രദേശ് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും (ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും) വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.

വെള്ളിയാഴ്ച വടക്കൻ തമിഴ്നാട് തീരം, ആന്ധ്രാപ്രദേശ് തീരം, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read Also : ‘ലക്ഷ്‌മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമില്ല’; ദുരൂഹത ആരോപിച്ച് കുടുബം; ആർക്കും പങ്കില്ലെന്ന് ആത്മഹത്യക്കുറിപ്പ്

ശനിയാഴ്ച മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഞായറാഴ്ച മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന പ്രദേശങ്ങൾ, വടക്കൻ ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.

Related Stories
Mpox: സംസ്ഥാനത്ത് ഒരാൾക്കുകൂടി എംപോക്‌സ്; കരുതൽ വേണമെന്ന് ആരോഗ്യമന്ത്രി
Ward Delimitation: സർക്കാരിന് തിരിച്ചടി; ഏഴ് ന​ഗരസഭകളിലെ വാർഡ് വിഭജന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
Lakshmi Radhakrishnan Death; ‘ലക്ഷ്‌മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമില്ല’; ദുരൂഹത ആരോപിച്ച് കുടുബം; ആർക്കും പങ്കില്ലെന്ന് ആത്മഹത്യക്കുറിപ്പ്
Kerala Lottery Result Today December 18: ഇന്നത്തെ കോടിപതി നിങ്ങളോ? ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പ് ഫലം
SOG Commando Death: കമാന്റോ വിനീതിന്റെ ആത്മഹത്യക്ക് ഉത്തരവാദി മേലുദ്യോ​ഗസ്ഥർ; മാനസിക പീഡനത്തിന് പിന്നിൽ വ്യക്തിവെെരാ​ഗ്യമെന്ന് സഹപ്രവർത്തകരുടെ മൊഴി
Malappuram Mob Attack: നടുറോഡില്‍ വാഹനം നിര്‍ത്തിയത് ചോദ്യം ചെയ്തു; മലപ്പുറത്ത് യുവാവിന് ക്രൂരമര്‍ദനം
ഈ ഭക്ഷണങ്ങൾ കഴിക്കരുത്! വയറിന് എട്ടിൻ്റെ പണി ഉറപ്പ്
ആപ്രിക്കോട്ടിന്റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാം
കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ആപ്പിൾ പതിവാക്കാം
ആർ അശ്വിന്റെ ടെസ്റ്റ് കരിയർ നേട്ടങ്ങൾ