Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; നാളെ പരക്കെ ശക്തമായ മഴ

Kerala Rain Alert: സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്നും നാളെയും അടക്കം ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാവുമെന്നാണ് പ്രവചനം. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടും ഉണ്ട്. 

Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; നാളെ പരക്കെ ശക്തമായ മഴ

Kerala Rain Alert (Image Courtesy - PTI)

Updated On: 

06 Jun 2024 15:31 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നേരത്തെ അഞ്ച് ജില്ലകളിൽ ഇന്ന് നൽകിയിരുന്ന മഴ മുന്നറിയിപ്പ് എട്ട് ജില്ലകളിലായി പുതുക്കി. എട്ട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് ഇന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്. നാളെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും നാളെ ശക്തമായ മഴ സാധ്യതയാണുള്ളത്. ശനിയാഴ്ച തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഞായറാഴ്ചയും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്.

Read Also: Kerala Rain Alert: കേരളത്തില്‍ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

ഇന്നലെ മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ടുണ്ടായിരുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലായിരുന്നു യെല്ലോ അലർട്ട്. മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കേരള തീരത്ത് ഉയർന്ന തിരമാലകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു. വിവിധഭാഗങ്ങളിൽ ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കും സാധ്യതയുണ്ടായിരുന്നു.

മധ്യ പടിഞ്ഞാറൻ ഉൾക്കടലിലും തമിഴ്‌നാടിനും സമീപത്തായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ ആന്ധ്രാ തീരത്തിനും വടക്കൻ തമിഴ്‌നാടിനും സമീപത്തായി ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായാണ് കേരളത്തിൽ മഴ തുടരുന്നത്.

Related Stories
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ