5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Police: ഇനി അവധിക്കാലം… കുട്ടികളുടെ ഓൺലൈൻ ഇടപെടലുകളിൽ ശ്രദ്ധിക്കുക; നിർദ്ദേശങ്ങളുമായി കേരള പോലീസ്

Kerala Police About Children's Online Interactions: പരീക്ഷക്കാലമൊക്കെ കഴിഞ്ഞതിനാൽ ഇനി കുട്ടികൾ അവധി ആഘോഷിക്കേണ്ട സമയാണ്. സ്വാഭാവികമായും നമ്മുടെ കുട്ടികൾ ഓൺലൈനിൽ ധാരാളം സമയം ചെലവഴിക്കാൻ സാധ്യതയുള്ള സമയമാണിത്. അതുകൊണ്ടുതന്നെ ഓൺലൈൻ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അവർക്ക് ശരിയായ അവബോധവും നൽകണം.

Kerala Police: ഇനി അവധിക്കാലം… കുട്ടികളുടെ ഓൺലൈൻ ഇടപെടലുകളിൽ ശ്രദ്ധിക്കുക; നിർദ്ദേശങ്ങളുമായി കേരള പോലീസ്
പ്രതീകാത്മക ചിത്രം Image Credit source: Social Media/Freepik
neethu-vijayan
Neethu Vijayan | Published: 29 Mar 2025 06:49 AM

തിരുവനന്തപുരം: അവധിക്കാരലമായതിനാൽ കുട്ടികൾ സമയം കളയുന്നതിന് ​ഗെയിമുകളും മറ്റുമായി സ്മാർട്ടുഫോണുകളുടെ മുന്നിൽ തന്നെയായിരിക്കും. പണ്ടുകാലത്തെപോലെ പുറത്തുപോയി കളിക്കുന്ന ശീലം വളരെ കുറവായതിനാൽ കുട്ടികളുടെ ഫോൺ ഉപയോ​ഗവും അമിതമാണ്. അതിനാൽ മാതാപിതാക്കൾ ജാ​ഗ്രത പാലിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. കുട്ടികളുടെ ഓൺലൈൻ ഇടപെടലുകളിൽ ശ്രദ്ധിക്കണമെന്ന നിർദ്ദേശവുമായാണ് കേരള പോലീസ് രം​ഗത്തെത്തിയിരിക്കുന്നത്.

പരീക്ഷക്കാലമൊക്കെ കഴിഞ്ഞതിനാൽ ഇനി കുട്ടികൾ അവധി ആഘോഷിക്കേണ്ട സമയാണ്. സ്വാഭാവികമായും നമ്മുടെ കുട്ടികൾ ഓൺലൈനിൽ ധാരാളം സമയം ചെലവഴിക്കാൻ സാധ്യതയുള്ള സമയമാണിത്. അതുകൊണ്ടുതന്നെ ഓൺലൈൻ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അവർക്ക് ശരിയായ അവബോധവും നൽകണം. വ്യക്തിപരമായ സ്വകാര്യതയും സുരക്ഷയും, ഓഫ്ലൈനിൽ എന്ന പോലെ തന്നെ ഓൺലൈനിലും പ്രധാനപ്പെട്ടതാണെന്നും കേരള പോലീസ് പറയുന്നു.

പോലീസിൻ്റെ നിർദ്ദേശങ്ങൾ

ഓൺലൈനിൽ അഭിമുഖീകരിക്കുന്ന ആളുകളും സാഹചര്യങ്ങളും എല്ലായ്പ്പോഴും വ്യത്യസ്തമാണെന്ന് മനസിലാക്കാനും, എന്താണ് യഥാർത്ഥ്യമെന്നും എന്താണ് വ്യാജമെന്നും വേർതിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കിയെടുക്കുക.

തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ പാസ്സ്‌വേർഡുകളും സ്വകാര്യ വിവരങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കാൻ അവരെ പഠിപ്പിക്കുക.

വ്യക്തിപരമായ വിവരം വെളിപ്പെടുത്താനായി ആളുകൾ നിങ്ങളുടെ കുട്ടികളെ കബളിപ്പിക്കാനും എന്തെങ്കിലും പറഞ്ഞ് വശത്താക്കാനും സാധ്യതയുണ്ട്.

അക്കൗണ്ട് വിവരം ആവശ്യപ്പെടുന്നതോ അസാധാരണമായി തോന്നുന്ന അറ്റാച്ച്മെന്റ് ഉള്ളതോ ആയ, സന്ദേശം, ലിങ്ക്, അല്ലെങ്കിൽ ഇമെയിൽ എന്നിവ അപരിചിതനിൽ നിന്ന് ലഭിച്ചാൽ, രക്ഷിതാക്കളെ അറിയിക്കണമെന്ന തരത്തിൽ അവരെ പഠിപ്പിക്കുക.

അപരിചിതരിൽ നിന്നും സൗഹൃദ അഭ്യർത്ഥനകൾ സ്വീകരിക്കാതിരിക്കാനും അനാവശ്യ ചാറ്റിങ്ങിന് അവസരം ഒരുക്കാതിരിക്കാനും ശ്ര​ദ്ധിക്കുക.

ഫോണിലേക്ക് വരുന്ന സന്ദേശം അസാധാരണമാണെന്ന് തോന്നിയാൽ, നിങ്ങളുടെ അടുത്ത് വന്ന് അത് പരിശോധിക്കാൻ കുട്ടികളോട് ആവശ്യപ്പെടുക.

സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സ്വകാര്യത സംരക്ഷിക്കുവാനുള്ള ക്രമീകരണങ്ങൾ ഉറപ്പു വരുത്തുക.

ഓൺലൈൻ ഗെയിമുകളിൽ അകപ്പെടാതിരിക്കുക. സ്വകാര്യവിവരങ്ങളും സ്വകാര്യചിത്രങ്ങളും ആരുമായും പങ്കുവയ്ക്കാതിരിക്കുക.