5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Police: ലിം​ഗവിവേചനത്തിന് വിരാമം, പൊലീസ് ഉദ്യോ​ഗസ്ഥന് പകരം ഇനി ‘സേനാം​ഗം’; ഉത്തരവ് പുറത്ത്

Kerala Police Passing Out Parade: സ്ത്രീ സൗഹൃദ വർഷമായാണ് 2020-നെ കേരളാ പൊലീസ് ആചരിച്ചത്. ആ വർഷം സ്ത്രീകളെ സൂചിപ്പിക്കുന്ന വിവേചന പദങ്ങൾ ഒഴിവാക്കാൻ അന്നത്തെ ഡിജിപിയും നിർ​ദ്ദേശം നൽകിയിരുന്നു.

Kerala Police: ലിം​ഗവിവേചനത്തിന് വിരാമം, പൊലീസ് ഉദ്യോ​ഗസ്ഥന് പകരം ഇനി ‘സേനാം​ഗം’; ഉത്തരവ് പുറത്ത്
Kerala PoliceImage Credit source: Kerala Police
athira-ajithkumar
Athira CA | Updated On: 06 Jan 2025 11:37 AM

കോഴിക്കോട്: ലിം​ഗ വിവേചനത്തിനെതിരായ പോരാട്ടത്തിൽ കെെക്കോർത്ത് സംസ്ഥാന സർക്കാർ. ഇ‌തിന്റെ ഭാ​ഗമായി കേരളാ പൊലീസിന്റെ പ്രതിജ്ഞാവാചകത്തിൽ മാറ്റം. കേരളാ പൊലീസ് സേനയിലെ ലിംഗവിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാസിം​ഗ് ഔട്ട് പരേഡിലെ പ്രതിജ്ഞാവാചകത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്.

പരിശീലന കാലാവധി പൂർത്തിയാക്കി സേനയുടെ ഭാഗമായി പുറത്തേയ്ക്ക് ഇറങ്ങുന്നതിന്റെ മുന്നോടിയായുള്ള പാസിം​ഗ് ഔട്ട് പരേഡിൽ ചൊല്ലുന്ന പ്രതിജ്ഞാ വാചകത്തിലാണ് മാറ്റം. പ്രതിജ്ഞാ വാചകത്തിലെ ‘പൊലീസ് ഉദ്യോഗസ്ഥൻ’ എന്ന വാക്കിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. ബാക്കിയുള്ള പ്രതിജ്ഞാ വാചകങ്ങളിൽ മാറ്റമില്ല. നിലവിൽ പാസിം​ഗ് ഔട്ട് പരേഡിൽ വനിതാ ഉദ്യോ​ഗസ്ഥരും പൊലീസ് ഉദ്യോ​ഗസ്ഥൻ എന്നാണ് ചൊല്ലിയിരുന്നത്. പുരുഷനെ സൂചിപ്പിക്കുന്ന വാക്യമാണ് പൊലീസ് ഉദ്യോ​ഗസ്ഥൻ. പാസിം​ഗ് ഔട്ട് പരേഡിൽ വനിതാസേനാംഗങ്ങൾ പൊലീസ് ഉദ്യോഗസ്ഥൻ എന്ന് തന്നെ ചൊല്ലണമെന്നുമായിരുന്നു നിലവിലുണ്ടായിരുന്ന വിവേചനം.

ആഭ്യന്തര വകുപ്പിന് വേണ്ടി ജനുവരി മൂന്നിന് അഡീഷണൽ ഡയറക്ടർ ജനറൽ മനോജ് എബ്രഹാമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ‘ഒരു പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ’ എന്നിൽ അർപ്പിതമായ കർത്തവ്യങ്ങളും ചുമതലകളും നിർവഹിക്കുമെന്നും സർവ്വാത്മനാ പ്രതിജ്ഞ ചെയ്യുന്നു എന്നതിന് പകരം ‘ഒരു പൊലീസ് സേനാംഗമെന്ന നിലയിൽ’ എന്നിൽ അർപ്പിതമായ കർത്തവ്യങ്ങളും ചുമതലകളും നിർവഹിക്കുമെന്നും സർവ്വാത്മനാ പ്രതിജ്ഞ ചെയ്യുന്നു എന്ന് മാറ്റം വരുത്തിക്കൊണ്ടാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. സിവിൽ പോലീസ് ഓഫീസർമാർ മുതൽ ഡി.ജി.പിമാർ വരെയുള്ള ആഭ്യന്തര വകുപ്പിലെ വിവിധ മേഖലയിൽ വനിതാ ഉദ്യോ​ഗസ്ഥരുണ്ട്. ഇവർ വിവിധ തസ്തികകളിൽ തുടരുമ്പോൾ പുരുഷമേധാവിത്വമുള്ള പ്രതിജ്ഞാ വാചകം പാസിം​ഗ് ഔട്ട് പരേഡിൽ നിന്ന് ഒഴിവാക്കണമെന്ന അഭിപ്രായത്തെ തുടർന്നാണ് മാറ്റം.

നേരത്തെ വനിതാ ഉദ്യോ​ഗസ്ഥകരുടെ സ്ഥാനപ്പേരിനൊപ്പം ‘വനിത’ എന്ന് ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. 2011-ലെ ഉത്തരവ് പ്രകാരം സേനയിലെ വനിതാ ഉദ്യോ​ഗസ്ഥരെ വനിതാ പൊലീസ് കോൺസ്റ്റബിൾ, വനിതാ ഹെഡ്കോൺസ്റ്റബിൾ, വനിതാ എസ്.ഐ, വനിതാ സി.ഐ, വനിതാ ഡിവൈ.എസ്.പി എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നതിനായിരുന്നു വിലക്ക്. ബറ്റാലിയനുകളിൽ ഉൾപ്പെടെ

ലിംഗനീതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വനിതാസേനാംഗങ്ങളെ ഹവിൽദാർ എന്ന് വിളിക്കണമെന്നാണ് നിർദ്ദേശം. സ്ത്രീ സൗഹൃദ വർഷമായാണ് 2020-നെ കേരളാ പൊലീസ് ആചരിച്ചത്. ആ വർഷം സ്ത്രീകളെ സൂചിപ്പിക്കുന്ന വിവേചന പദങ്ങൾ ഒഴിവാക്കാൻ അന്നത്തെ ഡിജിപിയും നിർ​ദ്ദേശം നൽകിയിരുന്നു.