Drug Dealer Arrest: രാജ്യാന്തര ലഹരിക്കടത്ത് ബന്ധം: എംഡിഎംഎ ഡീലറെ ബെംഗളൂരുവിൽ നിന്ന് പൊക്കി കേരള പോലീസ്
Drug Dealer Arrest In Bengaluru: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ കടത്തുന്നതിൽ ബന്ധമുള്ള ആളാണ് സഞ്ജു. പാലക്കാട് നോർത്ത് പോലീസാണ് ഇയാളെ ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിൽ നിന്നും പിടികൂടിയത്.

പാലക്കാട്: മയക്കുമരുന്ന് കടത്തിൽ രാജ്യാന്തര ബന്ധമുള്ള ആളെ ബെംഗളൂരുവിലെത്തി അറസ്റ്റ് ചെയ്ത് കേരള പോലീസ്. ആലപ്പുഴ മാവേലിക്കര ചാരുംമൂട് സ്വദേശി സഞ്ജു ആർ പിള്ളയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ കടത്തുന്നതിൽ ബന്ധമുള്ള ആളാണ് സഞ്ജു. പാലക്കാട് നോർത്ത് പോലീസാണ് ഇയാളെ ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിൽ നിന്നും പിടികൂടിയത്.
കഴിഞ്ഞവർഷം പാലക്കാട് നിന്ന് തിരുവനന്തപുരം സ്വദേശിയായ മുഹമ്മദ് ഷിഹാസ് 31 ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് പിടികൂടിയിരുന്നു. ഷിഹാസിന് എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്നുള്ള അന്വേഷണമാണ് ഒടുവിൽ സഞ്ജുവിലേക്ക് എത്തിചേർന്നത്. ആദ്യമൊന്നും കൃത്യമായ മൊഴി ഇയാൾ നൽകിയിരുന്നില്ല. പിന്നീലെ ഷിഹാസിൻ്റെ ബാങ്ക് അക്കൗണ്ടിലെ ഇടപാടുകൾ പരിശോധിച്ചപ്പോഴാണ് സഞ്ജുവിലേക്ക് അന്വേഷണം നീങ്ങിയത്.
പിന്നീട് പാലക്കാട് നോർത്ത് പോലീസ് സഞ്ജുവിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. പിന്നാലെയാണ് ബെംഗളൂരുവിലെത്തി സഞ്ജുവിനെ അറസ്റ്റ് ചെയ്തത്. ഷിഹാസിന്റെ അക്കൗണ്ട് വഴി നടത്തിയ പണമിടാണ് സഞ്ജുവിലെ പിടികൂടാൻ നിർണായകമായത്. പിടിയിലായ സഞ്ജു ആർ പിള്ളയ്ക്ക് രാജ്യാന്തര ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുള്ളയാതി പോലീസ് അധികൃതർ പറയുന്നു. നിലവിൽ ബെംഗളൂരുവിലും കൊല്ലത്തും അടക്കം ഇയാൾക്കെതിരെ ലഹരി കടത്തിന് കേസ് നിലനിൽപുണ്ടെന്നും പോലീസ് കണ്ടെത്തി.