5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Locked House Information: വീട് പൂട്ടി പോവുകയാണോ? എങ്കിൽ പോലീസിന് അറിയിക്കാൻ മറക്കരുത്

Pol App Locked House Information: വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പ് ഉപയോ​ഗിക്കാവുന്നതാണ്. ഇതിലൂടെ അറിയിപ്പ് ലഭിക്കുമ്പോൾ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പോലീസ് പ്രത്യേക നിരീക്ഷണം നടത്തുന്നു.

Locked House Information: വീട് പൂട്ടി പോവുകയാണോ? എങ്കിൽ പോലീസിന് അറിയിക്കാൻ മറക്കരുത്
Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 09 Feb 2025 13:42 PM

ട്രിപ്പ് പോകുന്നവരുടെ ശ്രദ്ധയ്ക്ക്… കേരള പോലീസിനെ അറിയിക്കാൻ മറക്കരുത്. വീട് പൂട്ടി ദൂര യാത്രയ്ക്ക് പോകുന്നവർ അക്കാര്യം പോലീസിനെ അറിയിക്കാൻ മരക്കരുതെന്ന് കേരള പോലീസ്. ഫേസ്ബുക്കിലൂടെയാണ് കേരള പോലീസ് ഇക്കാര്യം അറിയിച്ചത്. കള്ളന്മാരിൽ നിന്നും മറ്റ് അക്രമകാരികളിൽ നിന്നും സംരക്ഷണം നൽകുന്നതിനായാണ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പ് ഉപയോ​ഗിക്കാവുന്നതാണ്. ആപ്പിലെ ‘Locked House Information” സൗകര്യമാണ് ഇതിനായി വിനിയോഗിക്കേണ്ടത്. ഇതിലൂടെ അറിയിപ്പ് ലഭിക്കുമ്പോൾ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പോലീസ് പ്രത്യേക നിരീക്ഷണം നടത്തുന്നു. പരമാവധി 14 ദിവസം വരെ പോലീസ് വീടും പരിസരവും നിരീക്ഷിക്കുന്നതായിരിക്കും.

നിങ്ങൾ യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവയാണ് പോൽ ആപ്പിൽ നൽകേണ്ടത്. നിങ്ങളുടെ ഫോണിലെ ഗൂഗിൾപ്ലേ സ്റ്റോറിലൂടെയോ ആപ്പ് സ്റ്റോറിലൂടെയോ കേരള പോലീസിൻ്റെ പോൽ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കഴിഞ്ഞ ദിവസം സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകൾ‍ക്കെതിരെ മുന്നറിയിപ്പുമായി പോലീസ് എത്തിയിരുന്നു. ഇത്തരം തട്ടിപ്പുകൾ കൂടുതലായും നടക്കുന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറപ്പിൽ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. വിവിധ സാമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വൻ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നവർക്കെതിരെ ജാ​ഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നൽകാതെ വിവേകത്തോടെ പെരുമാറുന്നതാണെന്നും, ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ വിവരം അറിയിക്കണമെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.