Kerala Police Pol App: സുരക്ഷിതയല്ലെന്ന് തോന്നുന്നുണ്ടോ..? ക്ലിക്ക് ചെയ്യൂ പോൽ ആപ്പിൽ; പോലീസ് ഉടൻ എത്തും
Kerala Police Pol App SOS Button: നമ്മൾ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണെങ്കിൽ പോൽ ആപ്പിലൂടെ ഉദ്യോഗസ്ഥരിലേക്ക് വിവരമറിയിക്കാനുള്ള സൗകര്യവുമായാണ് കേരള പോലീസ് എത്തിയിരിക്കുന്നത്. പോൽ ആപ്പിലെ എസ്ഒഎസ് ബട്ടണിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾ അപകടത്തിലാണെന്ന സന്ദേശം ഉദ്യോഗസ്ഥരിലേക്ക് എത്തുന്നു.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സമൂഹത്തിൽ ഓരോ തരത്തിലുള്ള തട്ടിപ്പുകളും മറ്റും അരങ്ങേറുമ്പോൾ പൊജുജനങ്ങൾക്ക് കൈത്താങ്ങുമായി കേരള പോലീസ്. നമ്മൾ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണെങ്കിൽ പോൽ ആപ്പിലൂടെ ഉദ്യോഗസ്ഥരിലേക്ക് വിവരമറിയിക്കാനുള്ള സൗകര്യവുമായാണ് കേരള പോലീസ് എത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് പോലീസ് നിർദ്ദേശം പങ്കുവച്ചിരിക്കുന്നത്. പോൽ ആപ്പിലെ എസ്ഒഎസ് ബട്ടണിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾ അപകടത്തിലാണെന്ന സന്ദേശം ഉദ്യോഗസ്ഥരിലേക്ക് എത്തുന്നു.
നിങ്ങൾ എന്തെങ്കിലും അപകടകരമായ സാഹചര്യത്തിലാണെങ്കിൽ പോൽ ആപ്പിലെ എസ്ഓഎസ് ബട്ടണിൽ ക്ലിക്ക് ചെയ്താൽ മതിയാകും. അതിലൂടെ നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ പോലീസ് കൺട്രോൾ റൂമിൽ ലഭിക്കുന്നു. സന്ദേശം എത്തുമ്പോൾ തന്നെ പോലീസ് സഹായം ലഭിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് പോൽ ആപ്പിൽ മൂന്ന് എമർജൻസി നമ്പർ ചേർക്കാനുള്ള ഓപ്ഷനും ലഭ്യമാണ്.
ഈ സൗകര്യം ഉപയോഗപ്പെടുത്തി നിങ്ങൾ നമ്പർ സേവ് ചെയ്തിട്ടുണ്ടെങ്കിൽ എസ്ഓഎസ് ബട്ടണിൽ ക്ലിക്ക് ചെയ്യുന്ന അതേസമയം ആ മൂന്ന് നമ്പറിലേയ്ക്കും നിങ്ങൾ അപകടത്തിലാണെന്ന സന്ദേശം എത്തുന്നു. വളരെയെളുപ്പം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നതെന്നും കേരള പോലീസ് വ്യക്തമാക്കി.
പോൽ ആപ്പ് ഉപയോഗിക്കുന്ന വ്യക്തി നിൽക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷൻ സൂചിപ്പിക്കാനും ആപ്പിന് കഴിയും. കൂടാതെ കേരള പോലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പരും ഇ മെയിൽ വിലാസവും ഈ പോൽ ആപ്പിൽ നിങ്ങൾക്ക് ലഭ്യമാണ്. പോൽ ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിന് https://play.google.com/store/apps/details അല്ലെങ്കിൽ https://apps.apple.com/…/pol-app-kerala…/id1500016489 ഈ ലിങ്കുകൾ ഉപയോഗിക്കാവുന്നതാണ്.