Kerala Plus Two Results 2024: നെഞ്ചിടിപ്പോടെ വിദ്യാര്‍ഥികള്‍; രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഫലപ്രഖ്യാപനം ഇന്ന്
കഴിഞ്ഞ വര്‍ഷം മെയ് 25നായിരുന്നു പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്. ഇത്തവണ നേരത്തെ തന്നെ റിസള്‍ട്ട് പുറത്തുവിടാന്‍ വിദ്യാഭ്യാസ വകുപ്പിന് സാധിച്ചിട്ടുണ്ട്
തിരുവനന്തപുരം: 2023-2024 വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഫലപ്രഖ്യാപനം ഇന്ന്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയുടെ ഫലവും ഇന്നുതന്നെയാണ് പ്രഖ്യാപിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും.
കഴിഞ്ഞ വര്‍ഷം മെയ് 25നായിരുന്നു പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്. ഇത്തവണ നേരത്തെ തന്നെ റിസള്‍ട്ട് പുറത്തുവിടാന്‍ വിദ്യാഭ്യാസ വകുപ്പിന് സാധിച്ചിട്ടുണ്ട്. ഏപ്രില്‍ മൂന്നിനായിരുന്നു മൂല്യ നിര്‍ണയ ക്യാമ്പ് ആരംഭിച്ചത്. 77 ക്യാമ്പുകളിലായി നടന്ന മൂല്യ നിര്‍ണയത്തില്‍ 25000ത്തോളം അധ്യാപകര്‍ പങ്കെടുത്തു. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി റഗുലര്‍ വിഭാഗത്തില്‍ 27798 വിദ്യാര്‍ഥികളും 1502 വിദ്യാര്‍ഥികള്‍ അല്ലാതെയും പരീക്ഷ എഴുതിയിട്ടുണ്ട്.
ഫലപ്രഖ്യാപനത്തിന് ശേഷം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും റിസള്‍ട്ടുകള്‍ ലഭ്യമാകും.
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാവുക.
ഫല പ്രസിദ്ധീകരണത്തിൽ വെബ്സൈറ്റ് പണിമുടക്കിയാൽ നിങ്ങൾക്ക് എസ്എംഎസ് വഴിയും ഫലം അറിയാം. ഇതിനായി KERALA12 എന്ന് ടൈപ്പ് ചെയ്ത ശേഷം നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ നൽകി 56263 എന്ന നമ്പറിലേക്ക് അയയ്ക്കുക. നിങ്ങൾക്ക് ഫലങ്ങൾ ലഭ്യമാകും.
പ്ലസ് ടു ഫലം: എങ്ങനെ ഡൗൺലോഡ് ചെയ്യാം
1. ഡിഎച്ച്എസ്ഇ കേരള –keralaresults.nic.in ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
2. ഹോംപേജിൽ, ‘ഡിഎച്ച്എസ്ഇ ക്ലാസ് 12 ഫലം’ ലിങ്കിൽ ക്ലിക്കുചെയ്യുക
3. റോൾ നമ്പർ, രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി എന്നിവ നൽകുക
4. ഫലങ്ങൾ സ്ക്രീനിൽ ദൃശ്യമാകും, അത് ഡൗൺലോഡ് ചെയ്യുക
അതേസമയം, എസ്എസ്എല്‍സി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ 71,831 പേര്‍ക്ക് ഫുള്‍ എപ്ലസ്. മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി ഫലങ്ങളും ഇതിനൊപ്പം പ്രഖ്യാപിച്ചു.
എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 427153 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയിരുന്നു. ഇതില്‍ 425563 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയതാണ് റിസള്‍ട്ടില്‍ പറയുന്നത്. എസ്എസ്എല്‍സി വിജയ ശതമാനം 99.69 ആണ് .
കഴിഞ്ഞ വര്‍ഷം 99.70 വിജയശതമാനമായിരുന്നു. ഇത്തവണ അതില്‍ ചെറിയ കുറവാണ് ഉള്ളത്. 71831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിജയികള്‍ കോട്ടയത്താണ് ഉള്ളത്. 99.92 % പേരാണ് കോട്ടയത്തു നിന്ന് വിജയിച്ചത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം എ പ്ലസ് നേടിയിട്ടുള്ളത്.
പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെയാണ് എസ്എസ്എല്‍സി ഫലം വേഗത്തിലറിയാന്‍ കഴിഞ്ഞത്. ഫലമറിയാന്‍ ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ മതി.
വിശദമായ ഫലം ഉടന്‍ ലഭിക്കും. കൂടുതല്‍ ആളുകള്‍ കയറിയാലും വിഷയമല്ല. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കു കൂടുന്നതിനനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന സംവിധാനമാണ് ഇതില്‍ ഉള്ളത്. ഓട്ടോ സ്‌കെയിലിങ് എന്ന സംവിധാനമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും എന്നതാണ് ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത.