5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Plus Two Results 2024: പ്ലസ്ടുവിന് 100 ശതമാനം ഏഴ് സർക്കാർ സ്കൂളുകൾക്ക് മാത്രം, അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

കഴിഞ്ഞ വർഷത്തേക്കാൾ വളരെ കുറഞ്ഞ വിജയശതമാനമായിരുന്നു ഇത്തവണ പ്ലസ്ടുവിന് ലഭിച്ചത്.  78.69 ശതമാനമായിരുന്നു വിജയം.  സംസ്ഥാനത്താകെ 63 സ്കൂളുകളാണ് 100 ശതമാനം നേടിയത്

Plus Two Results 2024: പ്ലസ്ടുവിന് 100 ശതമാനം ഏഴ് സർക്കാർ സ്കൂളുകൾക്ക് മാത്രം, അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി
Plus Two Results 2024
arun-nair
Arun Nair | Published: 09 May 2024 22:12 PM

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ ചില വിവാദങ്ങൾക്കും തുടക്കമിട്ടിരിക്കുകയാണ്.  ഫലങ്ങളിൽ 100 ശതമാനം നേടിയത് വെറും ഏഴ് സ്കൂളുകൾ മാത്രമായിരുന്നു. ഇതിൻറെ പശ്ചാത്തലത്തിൽ വിജയ ശതമാനം കുറഞ്ഞതിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

രണ്ടാഴ്ചക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.  സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ രീതി മെച്ചപ്പെടുത്താനായി പദ്ധതി രേഖ സമർപ്പിക്കുമെന്നും വിഷയത്തിൽ അധ്യാപക സംഘടനയുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷത്തേക്കാൾ വളരെ കുറഞ്ഞ വിജയശതമാനമായിരുന്നു ഇത്തവണ പ്ലസ്ടുവിന് ലഭിച്ചത്.  78.69 ശതമാനമായിരുന്നു വിജയം.  സംസ്ഥാനത്താകെ 63 സ്കൂളുകളാണ് 100 ശതമാനം നേടിയത്. ഇതിൽ ഏഴെണ്ണമാണ് സർക്കാർ സ്കൂളുകൾ.

വിജയശതമാനം പരിശോധിച്ചാൽ സയൻസിൽ 1,60, 696 പേരും, ഹ്യൂമാനിറ്റീസിൽ 51149 പേരും വിജയിച്ചപ്പോൾ കൊമേഴ്സ് വിഭാഗത്തിൽ വിജയിച്ചത് 83048 പേരുമാണ്. സയൻസിൻറെ വിജയശതമാനം 84.84 ശതമാനവും, ഹ്യൂമാനിറ്റീസിൻറെ 67.09 ശതമാനവും, കൊമേഴ്സിന് 76.11 ശതമാനവുമാണ് വിജയം നേടിയത്.