Kerala Piravi 2024: മലയാള നാടിന് 68 വയസ്സ്; ആഘോഷിക്കാം ഒത്തൊരുമയോടെ | Kerala Piravi 2024, State Celebrates 68th Formation Day. CM and others extend greetings Malayalam news - Malayalam Tv9

Kerala Piravi 2024: മലയാള നാടിന് 68 വയസ്സ്; ആഘോഷിക്കാം ഒത്തൊരുമയോടെ

Kerala Piravi 2024: കേരള സംസ്ഥാനം രൂപീകൃതമായതിന്റെ ഓർമയ്ക്കായാണ് മലയാളികൾ കേരള പിറവി ആഘോഷിക്കുന്നത്. ഈ നവംബർ ഒന്നിന് മലയാള നാടിന് 68 വയസ്സ് തികയുകയാണ്.

Kerala Piravi 2024: മലയാള നാടിന് 68 വയസ്സ്;  ആഘോഷിക്കാം ഒത്തൊരുമയോടെ

Beauty Of Kerala( Image Credits: Social media)

Updated On: 

01 Nov 2024 06:31 AM

ഇന്ന് നവംബർ ഒന്ന്, ഐക്യകേരളത്തിന്റെ അറുപത്തിയെട്ടാം ജന്മദിനം. കേരള സംസ്ഥാനം രൂപീകൃതമായതിന്റെ ഓർമയ്ക്കായാണ് മലയാളികൾ കേരള പിറവി ആഘോഷിക്കുന്നത്. ഈ നവംബർ ഒന്നിന് മലയാള നാടിന് 68 വയസ്സ് തികയുകയാണ്. നേട്ടങ്ങളും പ്രതീക്ഷകളും വെല്ലുവിളികളും നിറഞ്ഞ ഒരു വർഷം കൂടിയാണ് കടന്നുപോകുന്നത്. സമാനതകളില്ലാത്ത ദുരന്തമുഖത്ത് ഒത്തരുമയുടെ പാഠം പകർന്ന് അതീജീവനത്തിന്റെ പുതിയ അദ്ധ്യായം ലോകജനതയ്ക്ക് കാണിച്ചുകൊടുത്ത് മുന്നോട്ട് നീങ്ങുകയാണ് നമ്മൾ ഒരോരുത്തരും.

1956 നവംബർ ഒന്നിനാണ് കേരള സംസ്ഥാനം രൂപം കൊള്ളുന്നത്. ഐക്യകേരളം എന്ന ആശയം 1956നു മുൻപ് തന്നെ ഉണ്ടായിരുന്നു. ഒടുവിൽ തിരുവിതാംകൂർ, കൊച്ചി, ബ്രിട്ടീഷ് മലബാർ, കാസർകോട് എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്താണ് കേരള സംസ്ഥാനം രൂപീകരിക്കുന്നത്. കൊച്ചി, തിരുവതാംകൂർ, മലബാർ എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തി 1921ൽ കേരള പ്രദേശ കമ്മിറ്റി രൂപീകരിച്ചത് കേരള രൂപീകരണത്തിലെ ഒഴിച്ചുകൂടാനാവത്ത നാഴികകല്ലായിരുന്നു. 1928ൽ എറണാകുളത്ത് ചേർന്ന നാട്ടുരാജ്യ പ്രജാസമ്മേളനത്തിലും അഖില കേരള കുടിയാൻ സമ്മേളനത്തിലും ഐക്യകേരളം ചർച്ചയായിരുന്നു. 1937ൽ ചേർന്ന അഖിലകേരള വിദ്യാർഥി സമ്മേളനം ഐക്യകേരളംഎന്ന ആവശ്യത്തിന് ഉറച്ച പിന്തുണ നൽകിയിരന്നു. നാൽപ്പതുകളിൽ ഐക്യകേരളം എന്ന ആവശ്യം കൂടുതൽ ശക്തമാവുകയും ചെയ്തു. 1949 ജൂലൈയിൽ തിരു – കൊച്ചി സംസ്ഥാനം നിലവിൽ വന്നതോടെ ഐക്യകേരളമെന്ന സ്വപ്നത്തിലേക്ക് നാട് ഒരുപടികൂടി അടുത്തു. ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് കേരളം നിലവിൽ വന്നത്. എന്നാൽ സംസ്ഥാന രൂപീകരണം നടക്കുന്നതിനു മുമ്പുതന്നെ കേരളം എന്ന് തന്നെയാണ് ഈ പ്രദേശത്തെ വിളിച്ചിരുന്നത് എന്നത് രസകരമായ വസ്തുതയാണ്. 1952ല്‍ ആന്ധ്രയില്‍ ഗാന്ധിയനായ ശ്രീരാമലു ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം അവശ്യപ്പെട്ട് ആഴ്ചകളോളം നിരാഹാര സത്യാഗ്രഹമനുഷ്ഠിച്ച് രക്തസാക്ഷിത്വം വഹിച്ചതിന് പിന്നാലെ 1953ൽ ആന്ധ്രാ സംസ്ഥാനം രൂപീകരിക്കാന്‍ കേന്ദ്രം നിര്‍ബന്ധിതരായി. അതിന്‍റെ തുടര്‍ച്ചയെന്നോണമാണ് ഐക്യകേരളവും യാഥാർഥ്യമാകുന്നത്.

Also read-Kerala Piravi 2024: കേരളം… കേരളം… കേളികൊട്ടുയരുന്ന കേരളം’; നവംബർ 1, ഐക്യകേരളത്തിന് 68-ാം പിറന്നാൾ

ഇതിനു പിന്നാലെയുണ്ടായ ഒരോ കാര്യങ്ങളും ചരിത്രത്താളുകളിൽ ഇടം പിടിച്ചു. നിരവധി നേട്ടങ്ങൾ സംസ്ഥാനത്തെ തേടി എത്തി. ആ​രോ​ഗ്യമേഖയിലും വിദ്യാഭ്യാസ മേഖലയിലും രാജ്യത്തിനു തന്നെ അഭിമാനമായി മാറി. എന്നാൽ ഇതിനൊപ്പം നിരവധി വെല്ലുവിളികളാണ് സംസ്ഥാനം നേരിടുന്നത്. സാമ്പത്തിക ഞെരുക്കവും ആളുകളുടെ മനസ്സിൽ നിന്ന് വിട്ടുമാറാത്ത മതവിദ്വേഷവും, രാഷ്ട്രീയ വെല്ലുവിളികളും കേരത്തിന്റെ അന്തസത്തയ്ക്ക് മങ്ങൽ ഏൽപ്പിക്കുന്നു.

Related Stories
Kerala Rain Alert: കേരളത്തിൽ അതിശക്ത മഴ; ഉച്ചക്കഴിഞ്ഞ് കനക്കും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ചിടത്ത് യെല്ലോ അലർ‌ട്ട്
Train Timings: മംഗള, നേത്രാവതി ഉൾപ്പടെ 25-ലധികം ട്രെയിനുകൾക്ക് പുതിയ സമയം; ഇനി വേഗം കൂടും
Baselious Thomas Catholic Bava : കാതോലിക്കാ ബാവായുടെ സംസ്കാരം നാളെ; കോതമംഗലം ചെറിയ പള്ളിയിൽ പൊതുദർശനം
Baselious Thomas Catholic Bava : ‘നിലപാടുകളിൽ അചഞ്ചലൻ, പ്രതിസന്ധി ഘട്ടങ്ങളിൽ സഭയെ സംരക്ഷിച്ചുനിർത്തിയ വലിയ ഇടയൻ’; അനുസ്മരിച്ച് മുഖ്യമന്ത്രി
Kochi Water Metro : തുടങ്ങിയിട്ട് വെറും ഒന്നര വർഷം; കൊച്ചി വാട്ടർ മെട്രോയിൽ ഇതുവരെ സഞ്ചരിച്ചത് 30 ലക്ഷത്തിലധികം യാത്രക്കാർ
Mor Baselious Thomas Catholic Bava: മലങ്കര യാക്കോബായ സഭാദ്ധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാലംചെയ്തു
ഐപിഎൽ 2025: താരലേലത്തിനെത്തുന്ന വമ്പന്മാർ! നോട്ടമിട്ട് ഫ്രാഞ്ചെസികൾ
ചുവപ്പോ പച്ചയോ? ആപ്പിളിൽ ഏതാണ് ബെസ്റ്റ്
ടീമുകൾ റിലീസ് ചെയ്ത അഞ്ച് പ്രധാന താരങ്ങൾ
ആർത്തവ വേദന കുറയ്ക്കാൻ ഫ്‌ളാക്‌സ് സീഡ് ഇങ്ങനെ ഉപയോ​ഗിക്കൂ