Kerala Petrol Pump Strike: സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോൾ പമ്പുകൾ അടച്ചിടും; പ്രതിഷേധം രാവിലെ 6 മുതൽ

Kerala Petrol Pump Strike On January 13: അതേസമയം, കോഴിക്കോട്ട് ഇന്ന് വൈകിട്ട് നാല് മുതൽ ആറുവരെ പമ്പുകൾ അടച്ചിടുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഏലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ നിന്ന് ഡിലർമാർക്ക് ഇന്ധനം എത്തിച്ച് നൽകുന്ന ലോറി ഡ്രൈവറുമാരുമായാണ് ചർച്ചകൾ നടന്നത്. എന്നാൽ ഡീലർമാരുടെ അസോസിയേഷന് ഡ്രൈവറുമാരുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം പ്രഖ്യാപിച്ചത്

Kerala Petrol Pump Strike: സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോൾ പമ്പുകൾ അടച്ചിടും; പ്രതിഷേധം രാവിലെ 6 മുതൽ

പ്രതീകാത്മക ചിത്രം

Published: 

11 Jan 2025 17:04 PM

കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച്ച (ജനുവരി 13) പെട്രോൾ പമ്പുകൾ അടച്ചിടും. രാവിലെ ആറ് മണി മുതൽ ഉച്ചയ്ക്ക് 12 വരെ സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിടുക. ഡീലേഴ്സ് അസോസിയേഷനാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട് എച്ച്പിസിഎൽ ഓഫിസിൽ നടന്ന തർക്കങ്ങൾക്ക് പിന്നാലെയാണ് പ്രതിഷേധം. ചർച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്സ് യൂണിയൻ നേതാക്കൾ മർദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം.

അതേസമയം, കോഴിക്കോട്ട് ഇന്ന് വൈകിട്ട് നാല് മുതൽ ആറുവരെ പമ്പുകൾ അടച്ചിടുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഏലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ നിന്ന് ഡിലർമാർക്ക് ഇന്ധനം എത്തിച്ച് നൽകുന്ന ലോറി ഡ്രൈവറുമാരുമായാണ് ചർച്ചകൾ നടന്നത്. എന്നാൽ ഡീലർമാരുടെ അസോസിയേഷന് ഡ്രൈവറുമാരുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു. പമ്പുകളിലേക്ക് ഇന്ധനം എത്തിക്കുന്ന ലോറി ഡ്രൈവർമാർക്ക് ചായക്കാശായി ഒരു തുക നൽകാറുണ്ടായിരുന്നു. 300 രൂപയാണ് ഈ രീതിയിൽ നൽകികൊണ്ടിരുന്നത്. ഇത് ഉയർത്തണമെന്ന് ഡ്രൈവർമാർ ആവശ്യം ഉന്നയിച്ചിരുന്നു.

എന്നാൽ പറ്റില്ലെന്ന നിലപാടായിരുന്നു ഡിലേഴ്സ് അസോസിയേഷന്. ഇതിന് പിന്നാലെ തർക്കം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം കളക്ടറുടെ സാന്നിദ്ധ്യത്തിൽ കോഴിക്കോട് വച്ച് ചർച്ച നടന്നിരുന്നു. ഇപ്പോൾ നൽകുന്ന തുക തന്നെ നൽകേണ്ട ആവശ്യമില്ലെന്ന നിലപാടിലായിരുന്നു പെട്രോൾ പമ്പുടമകൾ. ഇന്ന് എലത്തൂർ എച്ച്പിസിഎൽ അധികൃതർ ഒരു ചർച്ചയ്ക്ക് വിളിപ്പിച്ചിരുന്നു. ഈ ചർച്ചയ്ക്കിടെയാണ് തർക്കവും കയ്യേറ്റവുമുണ്ടായത്. ഇതോടെ പെട്രോൾ പമ്പ് അടിച്ചിടാൻ പ്രഖ്യാപിക്കുകയായിരുന്നു.

Related Stories
Pathanamthitta Crime: കായികതാരമായ പെൺകുട്ടിയെ പരിശീലകർ ഉൾപ്പെടെ പീഡിപ്പിച്ചു; ആദ്യം പീഡനത്തിന് ഇരയാക്കിയത് ആൺസുഹൃത്ത്; കേസിൽ 14 പേർ അറസ്റ്റിൽ
Neyyattinkara Gopan Swami: ‘സമാധിക്ക് സമയമായെന്ന് അച്ഛന്‍ പറഞ്ഞു; ഞങ്ങൾ ആ ആഗ്രഹം നിറവേറ്റി’; ഗോപൻ സ്വാമിക്ക് എന്ത് സംഭവിച്ചു?
Train Service: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ദിവസം മുതൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം, സ്റ്റോപ്പുകൾ റദ്ദാക്കും
Kerala Lottery Results: ഇന്നത്തെ ഭാഗ്യവാനെ കാത്തിരിക്കുന്നത് 80 ലക്ഷം; ആരാകും ആ ഭാഗ്യശാലി ? കാരുണ്യ KR 688 ലോട്ടറി ഫലം അറിയാം
Crime News : പത്തനംതിട്ടയിലെ ലൈംഗികാതിക്രമം; 18കാരിയുടെ വെളിപ്പെടുത്തലില്‍ 10 പേര്‍ കൂടി കസ്റ്റഡിയില്‍; പ്രതികളുടെ വിവരങ്ങള്‍ കുട്ടിയുടെ ഡയറിയില്‍
Pathanamthitta Nursing Student Death: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിയുടെ മരണം; രണ്ടു ഡോക്ടർമാർക്കെതിരെ കേസ്
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍