Kerala Petrol Pump Strike: സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോൾ പമ്പുകൾ അടച്ചിടും; പ്രതിഷേധം രാവിലെ 6 മുതൽ
Kerala Petrol Pump Strike On January 13: അതേസമയം, കോഴിക്കോട്ട് ഇന്ന് വൈകിട്ട് നാല് മുതൽ ആറുവരെ പമ്പുകൾ അടച്ചിടുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഏലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ നിന്ന് ഡിലർമാർക്ക് ഇന്ധനം എത്തിച്ച് നൽകുന്ന ലോറി ഡ്രൈവറുമാരുമായാണ് ചർച്ചകൾ നടന്നത്. എന്നാൽ ഡീലർമാരുടെ അസോസിയേഷന് ഡ്രൈവറുമാരുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം പ്രഖ്യാപിച്ചത്
കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച്ച (ജനുവരി 13) പെട്രോൾ പമ്പുകൾ അടച്ചിടും. രാവിലെ ആറ് മണി മുതൽ ഉച്ചയ്ക്ക് 12 വരെ സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിടുക. ഡീലേഴ്സ് അസോസിയേഷനാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട് എച്ച്പിസിഎൽ ഓഫിസിൽ നടന്ന തർക്കങ്ങൾക്ക് പിന്നാലെയാണ് പ്രതിഷേധം. ചർച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്സ് യൂണിയൻ നേതാക്കൾ മർദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം.
അതേസമയം, കോഴിക്കോട്ട് ഇന്ന് വൈകിട്ട് നാല് മുതൽ ആറുവരെ പമ്പുകൾ അടച്ചിടുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഏലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ നിന്ന് ഡിലർമാർക്ക് ഇന്ധനം എത്തിച്ച് നൽകുന്ന ലോറി ഡ്രൈവറുമാരുമായാണ് ചർച്ചകൾ നടന്നത്. എന്നാൽ ഡീലർമാരുടെ അസോസിയേഷന് ഡ്രൈവറുമാരുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു. പമ്പുകളിലേക്ക് ഇന്ധനം എത്തിക്കുന്ന ലോറി ഡ്രൈവർമാർക്ക് ചായക്കാശായി ഒരു തുക നൽകാറുണ്ടായിരുന്നു. 300 രൂപയാണ് ഈ രീതിയിൽ നൽകികൊണ്ടിരുന്നത്. ഇത് ഉയർത്തണമെന്ന് ഡ്രൈവർമാർ ആവശ്യം ഉന്നയിച്ചിരുന്നു.
എന്നാൽ പറ്റില്ലെന്ന നിലപാടായിരുന്നു ഡിലേഴ്സ് അസോസിയേഷന്. ഇതിന് പിന്നാലെ തർക്കം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം കളക്ടറുടെ സാന്നിദ്ധ്യത്തിൽ കോഴിക്കോട് വച്ച് ചർച്ച നടന്നിരുന്നു. ഇപ്പോൾ നൽകുന്ന തുക തന്നെ നൽകേണ്ട ആവശ്യമില്ലെന്ന നിലപാടിലായിരുന്നു പെട്രോൾ പമ്പുടമകൾ. ഇന്ന് എലത്തൂർ എച്ച്പിസിഎൽ അധികൃതർ ഒരു ചർച്ചയ്ക്ക് വിളിപ്പിച്ചിരുന്നു. ഈ ചർച്ചയ്ക്കിടെയാണ് തർക്കവും കയ്യേറ്റവുമുണ്ടായത്. ഇതോടെ പെട്രോൾ പമ്പ് അടിച്ചിടാൻ പ്രഖ്യാപിക്കുകയായിരുന്നു.