Kerala Petrol Pump Strike: പമ്പുകളടച്ചുള്ള പ്രതിഷേധം: തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ പമ്പുകൾ തുറക്കും

Kerala Petrol Pump Strike On January 13; രാവിലെ ആറ് മണി മുതൽ ഉച്ചയ്ക്ക് 12 വരെ സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിടുക. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

Kerala Petrol Pump Strike: പമ്പുകളടച്ചുള്ള പ്രതിഷേധം: തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ പമ്പുകൾ തുറക്കും

പെട്രോള്‍ പമ്പ്‌

sarika-kp
Published: 

12 Jan 2025 22:43 PM

കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച്ച (ജനുവരി 13) നടത്താനിരിക്കുന്ന പെട്രോൾ പമ്പുകൾ അടച്ചിടൽ പ്രതിഷേധത്തിൽ നിന്ന് നാലു താലൂക്കുകളിലെയും ചെങ്ങന്നൂര്‍ നഗരസഭയിലെയും പമ്പുകൾ ഒഴുവാക്കി. കോന്നി, റാന്നി, കോഴഞ്ചേരി , അടൂർ, താലൂക്കുകൾ ചെങ്ങന്നൂർ നഗരസഭ എന്നിവിടങ്ങളെയാണ് ഒഴിവാക്കിയത്. ശബരിമല മണ്ഡലകാലം പ്രമാണിച്ചാണിത്.

കോഴിക്കോട് എച്ച്പിസിഎൽ ഓഫീസില്‍ ചര്‍ച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് പെട്രോള്‍പമ്പുകള്‍ അടച്ച് പ്രതിഷേധിക്കുന്നത്.രാവിലെ ആറ് മണി മുതൽ ഉച്ചയ്ക്ക് 12 വരെ സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിടുക. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

Also Read: സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോൾ പമ്പുകൾ അടച്ചിടും; പ്രതിഷേധം രാവിലെ 6 മുതൽ

അതേസമയം പ്രതിഷേധത്തിൽ നിന്ന് ത്തനംതിട്ട ജില്ലയെ ഒഴിവാക്കണമെന്ന് സിപിഐ (എം) ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ആവശ്യപ്പെട്ടിരുന്നു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള തിരുവാഭരണ ഘോഷയാത്ര നാളെയാണെന്നും മണ്ഡല കാലത്തോടനുബന്ധിച്ച് ഏറ്റവും പ്രാധാന്യമർഹിക്കുന്ന മകരവിളക്ക് ചൊവ്വാഴ്ച വൈകിട്ടാണ്. ഇന്നേ ദിവസങ്ങളിൽ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള ലക്ഷക്കണക്കിന് അയ്യപ്പഭക്തരാണ് മകരവിളക്ക് ദർശിക്കാനായി എത്തുമെന്നും പെട്രോൾ പമ്പുകൾ എല്ലാം അടച്ചിടുന്നത് ഇവർക്കെല്ലാം വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

Related Stories
Polytechnic Ganja Raid: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ
Kalamassery Polytechnic Ganja Raid: ഹോസ്റ്റലില്‍ കഞ്ചാവെത്തിച്ചത് കോളജിൽ നിന്ന് ഡ്രോപ്പൗട്ടായ വിദ്യാർത്ഥി; അന്വേഷണം പൂർവ വിദ്യാർത്ഥിയിലേക്ക്
Kerala Heatwave Alert: സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; 10 ജില്ലകളിൽ യെല്ലോ അലർട്ട്, ജാ​ഗ്രത നിർദ്ദേശം
Venjaramoodu Mass Murder: ‘നമുക്ക് ആത്മഹത്യ ചെയ്താലോ എന്ന് ഷെമി ചോദിച്ചു; വീടും വസ്തുവും വിറ്റ് കടങ്ങള്‍ വീട്ടാം; അഫാനെ കാണാന്‍ ആഗ്രഹമില്ല’
Bike Theft: വടകരയില്‍ മോഷ്ടിച്ച ആറു ബൈക്കുകളുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍; എല്ലാം 9, 10 ക്ലാസുകളില്‍ പഠിക്കുന്നവര്‍
ഹോളി ആഘോഷത്തിനിടെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച്; യുവാവ് ഗുരുതരാവസ്ഥയില്‍; സംഭവം തൃശൂരിൽ
ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ