AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala New Liquor Policy: ഇനി മുതൽ ഒന്നാം തീയതിയും മദ്യം വിളമ്പാം; പുതിയ മദ്യനയം അംഗീകരിച്ച് മന്ത്രി സഭ

Kerala New Liquor Policy: ഒന്നാം തീയതിയും മദ്യം വിളമ്പാം എന്നതടക്കമുള്ള പുതുക്കിയ മദ്യനയത്തിനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. ബാറുകൾക്കും ബിവറേജുകൾക്കും ഈ ഇളവ് ബാധകമല്ല. ബാറുകളുടെ വാർഷിക ലൈസൻസ് തുക 35 ലക്ഷം എന്നതിലും മാറ്റമില്ല.

Kerala New Liquor Policy: ഇനി മുതൽ ഒന്നാം തീയതിയും മദ്യം വിളമ്പാം; പുതിയ മദ്യനയം അംഗീകരിച്ച് മന്ത്രി സഭ
Image Credit source: Pinterest
nithya
Nithya Vinu | Published: 09 Apr 2025 21:20 PM

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. ടൂറിസ്റ്റ് മേഖലകളിൽ ഒന്നാം തീയതിയും മദ്യം വിളമ്പാം എന്നതടക്കമുള്ള പുതുക്കിയ മദ്യനയത്തിനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. പുതിയ മദ്യ നയം അനുസരിച്ച് ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്ക് ഡ്രൈഡേയിലും മദ്യം വിളമ്പാം.

കോൺഫറൻസ്, ഇവെന്റ്, വിവാഹം തുടങ്ങിയവ സംഘടിപ്പിക്കുന്ന ഹോട്ടലുകൾക്കാണ് ഇളവ്. ഇത്തരം പരിപാടികൾ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ എക്സൈസ് കമ്മീഷണർക്ക് അപേക്ഷ നൽകേണ്ടതാണ്. തുടർന്ന് പ്രത്യേക ഫീസ് ഈടാക്കി ഡ്രൈ ഡേയിലും മദ്യം നൽകാൻ ഹോട്ടലുകളെ അനുവദിക്കും. അരലക്ഷം രൂപയാണ് ഈടാക്കുന്ന തുക.

അതേസമയം ബാറുകൾക്കും ബിവറേജുകൾക്കും ഈ ഇളവ് ബാധകമല്ല. ബാറുകളുടെ വാർഷിക ലൈസൻസ് തുക 35 ലക്ഷം എന്നതിലും മാറ്റമില്ല. വിനോദസഞ്ചാര മേഖലയിലെ പ്രത്യേക യാനങ്ങളിലും മദ്യം നൽകാൻ അനുമതിയുണ്ട്. ഇതിനായി ക്രൂയിസ് ബോട്ടുകൾ അടക്കമുള്ള യാനങ്ങൾക്ക് അനുമതി നൽകും. ഹൗസ് ബോട്ടുകൾക്ക് അനുമതി ഇല്ല.

കള്ള് ഷാപ്പുകളോട് അനുബന്ധിച്ചുള്ള ഭക്ഷണശാലയിലും കള്ളുവിളമ്പാൻ അനുമതി നൽകിയിട്ടുണ്ട്. കുപ്പിയിലാക്കിയ കള്ള്, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവ കയറ്റുമതി ചെയ്യാനും പുതിയ മദ്യ നയം അനുമതി നൽകുന്നു. എന്നാൽ ബാറിന്റെ പ്രവർത്തന സമയത്തിൽ മാറ്റമില്ല. ആരാധനാലയങ്ങളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും 400 മീറ്ററെന്ന കള്ള് ഷാപ്പുകളുടെ ദൂരപരിധിയിലും മാറ്റമില്ല.