5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ambulance Block Driving: ആംബുലൻസിന്റെ മുന്നിൽ കാറുകാരൻ്റെ അഭ്യാസ പ്രകടനം; നടപടിക്കൊരുങ്ങി മോട്ടർ വാഹന വകുപ്പ്

Ambulance Block Driving In Muvattupuzha: പൊതുവെ ഗതാഗതക്കുരുക്ക് രൂക്ഷമായ ന​ഗരമാണ് മൂവാറ്റുപുഴ. ഇതിനിടയിലാണ് കാർ ആംബുലൻസിന്റെ യാത്രയ്ക്ക് തടസ്സം നിന്നത്. ആംബുലൻസ് ഡ്രൈവർ തന്നെയാണ് കാറുകാരനെതിരെ എംവിഡിക്ക് പരാതി നൽകിയത്. കാറിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ മോട്ടർ വാഹന വകുപ്പിന് കൈമാറിയിട്ടുണ്ട്.

Ambulance Block Driving: ആംബുലൻസിന്റെ മുന്നിൽ കാറുകാരൻ്റെ അഭ്യാസ പ്രകടനം; നടപടിക്കൊരുങ്ങി മോട്ടർ വാഹന വകുപ്പ്
പ്രതീകാത്മക ചിത്രം Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 29 Mar 2025 07:15 AM

കൊച്ചി: രോ​ഗിയുമായി പോയ ആംബുലൻസിന് മുന്നിൽ കാർ യാത്രികൻ്റെ അഭ്യാസ പ്രകടനം. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിന്ന് കളമശേരി മെഡിക്കൽ കോളജിലേക്ക് പോയ ആംബുലൻസിന് മുന്നിലാണ് കാറുകാരൻ തടസ്സം സൃഷ്ടിച്ചത്. അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലൻസിനെ കടത്തി വിടാതെയായിരുന്നു ഇയാളുടെ അഭ്യാസം. പിഒ ജംക്‌ഷൻ മുതൽ വെള്ളൂർകുന്നം വരെയാണ് ആംബുലൻസിന് പോകാൻ കഴിയാത്ത വിധം കാർ യാത്രികൻ തടസ്സം സൃഷ്ടിച്ചത്.

പൊതുവെ ഗതാഗതക്കുരുക്ക് രൂക്ഷമായ ന​ഗരമാണ് മൂവാറ്റുപുഴ. ഇതിനിടയിലാണ് കാർ ആംബുലൻസിന്റെ യാത്രയ്ക്ക് തടസ്സം നിന്നത്. ആംബുലൻസ് ഡ്രൈവർ തന്നെയാണ് കാറുകാരനെതിരെ എംവിഡിക്ക് പരാതി നൽകിയത്. കാറിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ മോട്ടർ വാഹന വകുപ്പിന് കൈമാറിയിട്ടുണ്ട്. മോട്ടർ വാഹന വകുപ്പ് ഈ വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇടുക്കി സ്വദേശിയുടെ വാഹനമാണ് എന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ആർസി ബുക്ക് ഉടമയുടെ മേൽവിലാസത്തിൽ എംവിഡി നോട്ടീസ് അയച്ചിട്ടുണ്ട്. തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചു.

നവജാതശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടത് അമ്മ

ഇടുക്കി രാജകുമാരി കജനാപ്പാറയിലെ അരമനപ്പാറ എസ്റ്റേറ്റിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേ​​ഹം കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശിനിയായ പൂനം സോറനെയാണ് (21) രാജാക്കാട് പോലീസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പൂനം പോലീസിന് നൽകിയിരിക്കുന്ന മൊഴി.

കഴിഞ്ഞ വർഷം യുവതിയുടെ ആദ്യ ഭർത്താവ് മരിച്ചിരുന്നു. ഇതിന് ശേഷം ജാർഖണ്ഡ് സ്വദേശിയായ മോത്തിലാൽ മുർമുവിനൊപ്പമാണ് യുവതി താമസിച്ചത്. ഗർഭിണിയാണെന്ന് വിവരം യുവതി ഇയാളിൽനിന്നു മറച്ചുവച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സുഖമില്ലെന്ന് പറഞ്ഞ് പൂനം സോറൻ ജോലിക്ക് പോയിരുന്നില്ല. തുടർന്ന് ഇവർ ആരുമറിയാതെ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും പിന്നാലെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടെന്നാണ് പോലീസിന്റെ നിഗമനം.