ലൈസൻസ് ഇനി ഫോണിൽ മതി...; സംസ്ഥാനത്ത് പുതിയ അപേക്ഷകർക്ക് ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് | kerala mvd announces digital driving license to new applicants, check the details here Malayalam news - Malayalam Tv9

Digital Driving License: ലൈസൻസ് ഇനി ഫോണിൽ മതി…; സംസ്ഥാനത്ത് പുതിയ അപേക്ഷകർക്ക് ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ്

Kerala Digital Driving License: വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന ലൈസൻസ് ഡിജി ലോക്കർ, എം പരിവാഹൻ എന്നീ മൊബൈൽ ആപ്പുകളിൽ സൂക്ഷിക്കാൻ സാധിക്കും. ആവശ്യമുള്ളവർക്ക് ഡൗൺലോഡ് ചെയ്യുന്ന ലൈസൻസ് പ്രിൻറ് ചെയ്ത് സൂക്ഷിക്കാമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.

Digital Driving License: ലൈസൻസ് ഇനി ഫോണിൽ മതി...; സംസ്ഥാനത്ത് പുതിയ അപേക്ഷകർക്ക് ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ്

Represental Image (Credits: Social Media)

Published: 

02 Nov 2024 22:30 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ ലൈസൻസ് (Digital Driving License) സംവിധാനം നിലവിൽ വന്നു. പുതുതായി ലൈൻസിന് അപേക്ഷിക്കുന്നവർക്ക് ഇനി മുതൽ പ്രിൻറ് ഡ്രൈവിങ് ലൈസൻസ് ലഭിക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഡ്രൈവിങ് ടെസ്റ്റ് വിജയിച്ച് കഴിഞ്ഞാൽ വെബ് സൈറ്റിൽ നിന്ന് ലൈസൻസ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഇത്തരത്തിൽ വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന ലൈസൻസ് ഡിജി ലോക്കർ, എം പരിവാഹൻ എന്നീ മൊബൈൽ ആപ്പുകളിൽ സൂക്ഷിക്കാൻ സാധിക്കും. ആവശ്യമുള്ളവർക്ക് ഡൗൺലോഡ് ചെയ്യുന്ന ലൈസൻസ് പ്രിൻറ് ചെയ്ത് സൂക്ഷിക്കാമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഉത്തരവും സർക്കാർ പുറത്തിറക്കി.

ഡൗൺലോഡ് യുവർ ഡിജിറ്റൽ ലൈസൻസ് (ഡിവൈഡിഎൽ) എന്ന പദ്ധതിയാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്. പുതിയ അപേക്ഷകർക്ക് ഇനി പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസൻസ് ലഭിക്കുകയില്ല. മുമ്പ് ലൈസൻസ് പാസായവർക്ക് പ്രിന്റഡ് ലൈസൻസ് കിട്ടുന്നതിന് കാലതാമസം നേരിട്ടിരുന്നു. ഈ പ്രശ്‌നം കൂടി പരിഹരിക്കാനാണ് മോട്ടോർ വാഹനവകുപ്പ് ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തിയത്.

Related Stories
Kerala Rain Alert: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെലോ അലർട്ട്
Kasaragod Firecracker Blast: നീലേശ്വരം വെടിക്കെട്ട് അപകടം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Joseph Mor Gregorios: ശ്രേഷ്ഠ ബാവാ വിൽപത്രത്തിൽ പറഞ്ഞ ജോസഫ് മാർ ഗ്രിഗോറിയോസ് ആരാണ്?
Shornur Train Accident: ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാലു ശുചീകരണ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; മരിച്ചത് തമിഴ്നാട് സ്വദേശികൾ
Ration card Mustering: കേരളത്തിൽ റേഷൻ കാർഡ് മസ്റ്ററിങ് 85 ശതമാനം പൂര്‍ത്തിയാക്കി; മസ്റ്ററിങ് നവംബര്‍ 30വരെ നീട്ടി
Accident Death: വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രം; സ്വപ്നങ്ങള്‍ ബാക്കിയാക്കി ജിതിന്‍ ഓർമയായി; തനിച്ചായി മേഘ്ന
പാത്രങ്ങൾ ഇനി തുരുമ്പ് പിടിക്കില്ല... ഇങ്ങനെ ചെയ്ത് നോക്കൂ
റാഹയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് ആലിയയും രൺബീറും
കാമുകിക്ക് പിറന്നാള്‍ ആശംസകളുമായി ഹൃത്വിക് റോഷന്‍
ലണ്ടനില്‍ ദീപാവലി ആഘോഷത്തിൽ തിളങ്ങി പ്രിയങ്കയും കുടുംബവും