5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Lottery Result : കാരുണ്യ ഭാ​ഗ്യക്കുറിയുടെ ഫലം പ്രസിദ്ധീകരിച്ചു; സമ്മാനം ആറ്റിങ്ങലിൽ വിറ്റ ടിക്കറ്റിന്

Kerala Lottery Result Today : വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തേണ്ടതാണ്. സമ്മാനം ഉണ്ടെങ്കിൽ 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമാണ്.

Kerala Lottery Result : കാരുണ്യ ഭാ​ഗ്യക്കുറിയുടെ ഫലം പ്രസിദ്ധീകരിച്ചു; സമ്മാനം ആറ്റിങ്ങലിൽ വിറ്റ ടിക്കറ്റിന്
Follow Us
aswathy-balachandran
Aswathy Balachandran | Published: 17 Aug 2024 17:32 PM

തിരുവനന്തപുരം : കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ആറ്റിങ്ങലിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. KP 320720 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ എന്നാണ് വിവരം. രണ്ടാം സമ്മാനമായ 5 ലക്ഷം രൂപ മലപ്പുറത്ത് വിറ്റ KO 837749 എന്ന നമ്പറിലുള്ള ടിക്കറ്റിനും ലഭിച്ചതായി അധികൃതർ വെളിപ്പെടുത്തി.

ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലോട്ടറി ഫലങ്ങൾ ലഭ്യമാണ്. http://keralalotteries.com/ എന്ന വെബിസൈറ്റാണ് ഇതിനായി സന്ദർശിക്കേണ്ടത്. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്നതാണ് കാരുണ്യ ലോട്ടറിയുടെ രരീതി. 40 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. നറുക്കെടുപ്പിലൂടെ സമ്മാനം ലഭിക്കുന്നവരുടെ സമ്മാനത്തുക 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം എന്നതാണ് ചട്ടം.

ALSO READ – ആർക്ക് കിട്ടും 80 ലക്ഷം?; കാരുണ്യ കെആർ 667 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും

വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തേണ്ടതാണ്. സമ്മാനം ഉണ്ടെങ്കിൽ 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമാണ്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കീഴിലാണ് കാരുണ്യ ലോട്ടറി പ്രവർത്തിക്കുന്നത്.

സമ്മാനത്തുക ഇങ്ങനെ…

12 സീരീസുകളാണ് ലോട്ടറിയിൽ ഉള്ളത്. 5 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും. 8000 രൂപ വീതമുള്ള സമാശ്വാസ സമ്മാനം 11 പേർക്കും 5000 രൂപ വീതമുള്ള നാലാം സമ്മാനം 18 പേർക്കും ലഭിക്കും. അഞ്ചാം സമ്മാനമായ 2000 രൂപ വീതം 10 പേർക്കും ആറാം സമ്മാനമായ 1000 രൂപ വീതം 14 പേർക്കും ലഭിക്കും. ഏഴാം സമ്മാനം 500 രൂപ വീതവും എട്ടാം സമ്മാനം നൂറ് രൂപ വീതവുമാണ്.

Latest News