Kerala Lottery Result: അടിച്ചുമോനേ 70 ലക്ഷം; നിർമ്മൽ ഭാ​ഗ്യക്കുറി ഫലം പുറത്ത്

Nirmal Lottery December 20 Result: എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജം​​ഗ്ക്ഷന് സമീപമുള്ള റഷ്യൻ കൾച്ചറൽ സെന്ററിലെ ​ഗോർകി ഭവനിൽ വച്ചാണ് നിർമ്മൽ ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റ് വില 40 രൂപയാണ്.

Kerala Lottery Result: അടിച്ചുമോനേ 70 ലക്ഷം; നിർമ്മൽ ഭാ​ഗ്യക്കുറി ഫലം പുറത്ത്

Kerala Lottery Result

Updated On: 

20 Dec 2024 15:37 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് വെള്ളിയാഴ്‌ച നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. നിർമ്മൽ എൻ ആർ 411 (NIRMAL NR 411 Lottery Result) സീരീസ് ഫലമാണ് ലോട്ടറി വകുപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. NT 654969 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ NX 168030 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജം​​ഗ്ക്ഷന് സമീപമുള്ള റഷ്യൻ കൾച്ചറൽ സെന്ററിലെ ​ഗോർകി ഭവനിൽ വച്ചാണ് നിർമ്മൽ ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റ് വില 40 രൂപയാണ്.

70 ലക്ഷം മുതൽ 100 രൂപ വരെയാണ് നിർമ്മൽ ഭാ​ഗ്യക്കുറിയിലൂടെ ഭാ​ഗ്യശാലികൾക്ക് ലഭിക്കുക. ഒന്നാം സമ്മാനം ലഭിച്ച അതേ ടിക്കറ്റിന്റെ മറ്റ് സീരീസ് ലോട്ടറികള്‍ക്ക് സമാശ്വാസ സമ്മാനം ലഭിക്കുന്നതാണ്. 8,000 രൂപയാണ് സമാശ്വാസ സമ്മാനമായി ഭാ​ഗ്യശാലികൾക്ക് ലഭിക്കുക. 5,000 രൂപയില്‍ താഴെയാണ് ലോട്ടറിയിലൂടെ സമ്മാനമായി ലഭിക്കുന്നതെങ്കില്‍ സംസ്ഥാനത്തെ ഏത് അം​ഗീകൃത ലോട്ടറി സ്ഥാപനത്തിൽ നിന്നും ടിക്കറ്റ് ഹാജരാക്കി പണം കെെപ്പറ്റാവുന്നതാണ്.

എന്നാല്‍ 5000 രൂപയ്ക്ക് മുകളിലാണ് ലോട്ടറിയിലൂടെ സമ്മാനം ലഭിച്ചതെങ്കിൽ ലോട്ടറി വകുപ്പ് ഡയറക്ടറേറ്റിലോ ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് ഹാജരാക്കണം. സമ്മാനാര്‍ഹമായ ടിക്കറ്റിനൊപ്പം ലോട്ടറിയുടമയുടെ ആധാർ കാർഡ്, പാൻ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറില്‍ രേഖയും സമര്‍പ്പിക്കേണ്ടതുണ്ട്. സർക്കാർ ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനം സമ്മാനം കെെപ്പറ്റാനായി ടിക്കറ്റുകൾ ഹാജരാക്കണം. 30 ദിവസത്തിനകം ഇത് സാധിച്ചില്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന കത്തും കാരണം തെളിയിക്കുന്ന രേഖകളും ലോട്ടറി വകുപ്പ് ഡയറക്ടറിന് നൽകണം. എങ്കില്‍ മാത്രമേ സമ്മാനാർഹർക്ക് പണം ലഭിക്കുകയുള്ളൂ.

സംസ്ഥാനത്ത് നിർമ്മൽ ഭാ​ഗ്യക്കുറിക്ക് പുറമെ എല്ലാദിവസവും ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നുണ്ട്. നിർമ്മൽ, അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, വിന്‍ വിന്‍, സ്ത്രീശക്തി, കാരുണ്യ പ്ലസ് എന്നിങ്ങനെയാണ് സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ലോട്ടറികൾ. ഇവ കൂടാതെ ഓണം, ക്രിസ്മസ്-ന്യൂ ഇയര്‍, വിഷു, സമ്മര്‍, മണ്‍സൂണ്‍ എന്നിങ്ങനെ ബമ്പര്‍ ലോട്ടറികളും ലോട്ടറി വകുപ്പ് പുറത്തിറക്കുന്നുണ്ട്. നിലവിൽ ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പറിന്റെ വിൽപ്പനയാണ് സംസ്ഥാനത്ത് പുരോ​​ഗമിക്കുന്നത്. 12 കോടിയാണ് ഒന്നാം സമ്മാനം.

നിർമ്മൽ ഭാ​ഗ്യക്കുറിയുടെ സമ്മാനർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം: 70 ലക്ഷം രൂപ ()

NT 654969

സമാശ്വാസ സമ്മാനം: 8000 രൂപ
NN 654969
NO 654969
NP 654969
NR 654969
NS 654969
NU 654969
NV 654969
NW 654969
NX 654969
NY 654969
NZ 654969

രണ്ടാം സമ്മാനം: 10 ലക്ഷം രൂപ ()

NX 168030

മൂന്നാം സമ്മാനം: 1 ലക്ഷം രൂപ

NN 840953
NO 790442
NP 383634
NR 964527
NS 384212
NT 995713
NU 995713
NV 827941
NW 766768
NX 138947
NY 928542
NZ 451179

നാലാം സമ്മാനം: 5,000 രൂപ

0248 0484 0537 1946 2078 3841 3979 4225 4352 4918 6000 6324 6801 7091 8046 8919 9054 9671

അഞ്ചാം സമ്മാനം: 1,000 രൂപ

0585 0787 1126 1293 1464 1734 2275 2757 2969 3097 3152 3535 3847 4036 4060 4736 4755 5017 5178 5301 5383 5584 5624 5713 6028 6134 7094 7701 7910 8291 8340 8575 8799 9286 9709 9743

ആറാം സമ്മാനം: 500 രൂപ

3370 8979 5720 2621 7614 4009 2604 4997 2441 0327 5044 3537 7410 2526 4127 8810 6664 1002 8880 3333 9138 8403 5628 5475 5057 5653 2477 9195 1622 7764 0368 2886 5502 3870 2507 4539 9792 7317 4623 3475 7282 6318 2587 5755 6314 8045 1445 6462 0557 9670 9046 8422 1842

ഏഴാം സമ്മാനം: 100 രൂപ

Updating…..

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിട്ടുള്ള ലേഖനമാണിത്. TV9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്.)

ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്തവര്‍
അമേരിക്കയിൽ ഉദ്ഘാടനത്തിൽ തിളങ്ങിയ ഈ താരത്തെ മനസ്സിലായോ?
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?