LS Election Results 2024: ‘ആ സ്ഥാനാർഥി ജയിച്ചു’ വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ? അഡ്മിന് വരാൻ പോകുന്ന പണി
Kerala Lok Sabha Election Results 2024: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം സംബന്ധിച്ച ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പ് ഫലത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. എക്സിറ്റ് പോളുൾ കൂടി കഴിഞ്ഞതോടെ ഏതാണ്ട് എല്ലാ രാഷ്ട്രീയ പാർട്ടികളും തെല്ല് ആശങ്കയിലും ആവേശത്തിലുമൊക്കെയാണുള്ളത്. അതേസമയം വ്യാജ വാർത്തകളും കൂടി ഇക്കാലയളവിൽ വലിയ തോതിൽ പ്രചരിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് കണ്ടെത്തിയാൽ എന്ത് ചെയ്യും.
കോഴിക്കോട് ജില്ലാ കളക്ടർ ഇക്കാര്യത്തിൽ കർശനമായി നിങ്ങും എന്നാണ് അറിയിച്ചിരിക്കുന്നത്. തെറ്റിദ്ധാരണകൾ, വ്യാജവാര്‍ത്തകൾ തുടങ്ങിയവ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചിരിക്കുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം സംബന്ധിച്ച ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഏതെങ്കിലും വിധേന പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ അറിയാൻ ജില്ലാതലത്തില്‍ പ്രത്യേകം സെല്ലിന് രൂപം നല്‍കും. സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷിക്കാൻ വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.
ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, എക്‌സ് ഉള്‍പ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമായ കണ്ടൻ്റുകൾ പോസ്റ്റ് ചെയ്യുന്നവര്‍ക്കും അവ ഷെയര്‍ ചെയ്യുന്നവര്‍ക്കുമെതിരെയും നടപടി സ്വീകരിക്കും. വിഡിയോകള്‍, ടെക്സ്റ്റ്- ശബ്ദ സന്ദേശങ്ങള്‍ എന്നിവ പോസ്റ്റ് ചെയ്യുന്നവര്‍ക്കും പണിയാണ്. ഏതെങ്കിലും വാട്‌സ്ആപ്പ്, ഗ്രൂപ്പുകളില്‍ ഇത്തരം പോസ്റ്റുകൾ വന്നാൽ അതിൻ്റെ അഡ്മിന്‍മാര്‍ക്കെതിരെയും നടപടിയുണ്ടാവും.