Kerala Lok Sabha Election Results 2024: വയനാട്ടിൽ രാഹുൽ ഒഴിഞ്ഞാൽ? കെ.മുരളീധരന് കിട്ടുന്ന വമ്പൻ ഓഫര്‍
K Muraleedharan: തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സജീവ രാഷ്ട്രീയത്തിൽ നിന്നും ഒഴിയുകയാണെന്ന് കെ.മുരളീധരൻ വ്യക്തമായിരുന്നു
മലപ്പുറം: റായ്-ബറേലിയിലും വിജയിച്ചതോടെ വയനാട്ടിൽ രാഹുൽ ഗാന്ധി എംപി ഒഴിഞ്ഞാൽ അവിടേക്ക് കെ മുരളീധരനെ പരിഗണിക്കണമെന്ന് മുസ്ലീം ലീഗ്. ഇങ്ങനെ വന്നാൽ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് ആറ് മാസത്തിനുള്ളിൽ ഉണ്ടാവും. വയനാട് മാത്രമല്ല തൃശ്ശൂരിലെ ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് ഉറപ്പായി കഴിഞ്ഞു.
തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സജീവ രാഷ്ട്രീയത്തിൽ നിന്നും ഒഴിയുകയാണെന്ന് കെ.മുരളീധരൻ വ്യക്തമായിരുന്നു. രണ്ട് മണ്ഡലങ്ങളിൽ നിന്നും ജയിച്ചതിനാൽ സ്വഭാവികമായും ഒരു മണ്ഡലം ഒഴിയേണ്ടി വരും, അത് വയനാട് ആയാൽ വിടെ മുരളീധരനെ മത്സരിപ്പിക്കാനാണ് സാധ്യത. ഇതിനെ മുസ്ലീം ലീഗും പിന്തുണച്ചതോടെ വയനാട്ടിൽ വീണ്ടും മുരളീധരൻ തന്നെ മത്സരിക്കാനാണ് സാധ്യത.
ALSO READ: Wayanad Lok Sabha Election Results 2024: വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് ത്രസിപ്പിക്കുന്ന ജയം
അതേസമയം യുഡിഎഫ് കൺവീനർ, കെപിസിസി അധ്യക്ഷ സ്ഥാനം എന്നിങ്ങനെ രണ്ട് സാധ്യതകൾ കൂടി കെ.മുരളീധരന് മുന്നിലുണ്ട്. ഇതിൽ മുരളധീരൻ വീഴുമോ എന്നതാണ് കണ്ട് അറിയേണ്ടത്. സ്വഭാവികമായും മുരളീധരനെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമങ്ങൾ എന്തായാലും കോൺഗ്രസ്സിൽ നിന്നും ഉണ്ടാവും.
അതേസമയം ടിഎൻ പ്രതാപന് കോൺഗ്രസ്സ് നേതാക്കൾക്കെതിരെയും വളരെ ശക്തമായ എതിർപ്പ് തൃശ്സൂരിൽ പോസ്റ്ററുകളിലായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യൂത്ത് കോൺഗ്രസ്സാണ് പ്രധാനമായും ഇത്തരത്തിലുള്ള എതിർപ്പ് മുന്നോട്ട് വെക്കുന്നത് എന്നാണ് സൂചന. അതിനിടയിൽ വയനാട് പ്രിയങ്ക ഗാന്ധി മത്സരിക്കുമോ എന്നും ചില അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത് വീണ്ടും പ്രശ്നങ്ങൾ സങ്കീർണമാക്കും.