Kerala Lok Sabha Election Result 2024: മധ്യകേരളത്തിൽ യു.ഡി.ഫ് അലയൊലി; അഞ്ചു മണ്ഡലങ്ങളിൽ മുന്നേറ്റം

Kerala Kerala Lok Sabha Election Result 2024: എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, ചാലക്കുടി എന്നീ മണ്ഡലങ്ങളിലാണ് യു ഡി എഫ് മുന്നേറുന്നത്.

Kerala Lok Sabha Election Result 2024:  മധ്യകേരളത്തിൽ യു.ഡി.ഫ് അലയൊലി; അഞ്ചു മണ്ഡലങ്ങളിൽ മുന്നേറ്റം
Updated On: 

04 Jun 2024 12:20 PM

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടുപെട്ടിയിലിലെ കണക്കുകൾ പുറത്തു വരുമ്പോൾ മധിയകേരളത്തിൽ യു.ഡി.എഫ് തരം​ഗം. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, ചാലക്കുടി എന്നീ മണ്ഡലങ്ങളിലാണ് യു ഡി എഫ് മുന്നേറുന്നത്. എറണാകുളത്ത് ഹൈബി ഈഡൻ 5973 വോട്ടിനാണ് മുന്നിൽ തുടരുന്നത്. ഓരോ ഘട്ടത്തിലും കൃത്യമായി ലീഡ് വർധിപ്പിക്കുകയാണ് യുഡിഎഫ്‌ എന്ന കണക്കുകളിലൂടെ വ്യക്തം.

കോട്ടയത്ത് ഫ്രാൻസിസ് ജോർജ് ലീഡ് തുടരുകയാണ്. ഇടുക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കൂര്യാക്കോസ് തുടക്കം മുതൽ തന്നെ ലീഡ് ചെയ്യുന്നു. പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ തൊട്ട് ഡീൻ കുര്യാക്കോസ് മുന്നിൽ തന്നെയുണ്ട്. ആലപ്പുഴയിൽ ശോഭ സുരേന്ദ്രനെ പിന്നിലാക്കി കെസി വേണുഗോപാൽ മുന്നേറുകയാണ്. ചാലക്കുടിയിൽ ബെന്നി ബെഹന്നാൻ തന്നെ ലീഡ് ചെയ്യുന്നു.

 

എറണാകുളം

യുഡിഎഫ് സ്ഥാനാർത്ഥിയായ ഹൈബി ഈഡനും സിപിഎം സ്ഥാനാർഥിയായി കെജെ ഷൈനും കട്ടക്കു നിന്നുള്ള പോരാട്ടമാണ്. കോൺഗ്രസിൻ്റെ ഉറച്ച കോട്ടകളിലൊന്നായ എറണാകുളം ലോക്സഭാ മണ്ഡലത്തിൽ റെക്കോഡ് ഭൂരിപക്ഷമുറപ്പിച്ചുള്ള മുന്നേറ്റമാണ് ഹൈബി നടത്തുന്നത്. കളമശ്ശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം,തൃക്കാക്കര തുടങ്ങിയ 7 നിയമസഭാ മണ്ഡലങ്ങളാണ് എറണാകുളത്ത് ഉൾപ്പെടുന്നത്.

ഇടുക്കി

എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികളുടെ മികച്ച പോരാട്ടം നടന്ന മണ്ഡലമാണിത്. എൽഡിഎഫിനായി അഡ്വ ജോയ്‌സ് ജോർജും യുഡിഎഫിനായി ഡീൻ കുര്യാക്കോസുമാണ് പോരാടിയത്. എൻഡിഎക്കായി അഡ്വ. സംഗീത വിശ്വനാഥ് രം​ഗത്തിറങ്ങിയിരുന്നു. 7 നിയോജക മണ്ഡലങ്ങൾ ആണ് ഇടുക്കി ഭാഗമായുള്ളത്. ലോക്സഭാ സീറ്റിലേക്ക് എപ്പോഴും യുഡിഎഫിനാണ് ഇവിടെ മേൽക്കൈ. തുടക്കം മുതൽ ഇവിടെ ഡ‍ീൻ തരം​ഗമാണ്.

കോട്ടയം

മധ്യകേരളത്തിലെ പ്രധാന ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നായ ഇവിടവും യുഡിഎഫ് കോട്ടയാണ്. കേരള കോൺഗ്രസും സിപിഎമ്മും ഒരുപോലെ ശക്തി തെളിയിച്ച ഇവിടെ ഇത്തവണ മുന്നണി മാറിയ കേരളാ കോൺ​ഗ്രസും ഉമ്മൻ ചാണ്ടിയുടെ വേർപാടും എല്ലാം വിഷയമാകുന്നു. 44 വർഷത്തിന് ശേഷം കേരള കോൺഗ്രസുകൾ മുഖാമുഖം മത്സരിക്കുന്നു എന്ന സവ‌ിശേഷതയും ഇത്തവണയുണ്ട്. കേരള കോൺഗ്രസ് സ്ഥാപക ചെയർമാൻ കെ.എം ജോർജിന്റെ മകൻ ഫ്രാൻസിസ് ജോർജാണ് ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി വെന്നക്കൊടി പാറിക്കുന്നത്.
കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി ജയിച്ച തോമസ് ചാഴിയക്കാടൻ ഇത്തവണ എൽഡിഎഫിന് വേണ്ടി

ആലപ്പുഴ

വലതിന് വളക്കൂറുള്ള ഇടതു കോട്ടയാണ് ആലപ്പുഴ. നിലവിലെ ഒരു കനൽത്തരിയായ ആരിഫിനെ തുണച്ച മണ്ഡലം ഇത്തവണ വലതേക്കു വളഞ്ഞിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇക്കുറിയും ആലപ്പുഴയിൽ എ.എം. ആരിഫ് തന്നെയാണ് എൽഡിഎഫ് സ്ഥാനാർത്ഥി. ആലപ്പുഴയുടെ സ്വന്തം കെസി വേണുഗോപാലും ബിജെപിയ്ക്കു വേണ്ടി അപ്രതീക്ഷിതമായി ശോഭ സുരേന്ദ്രനും എത്തിയെങ്കിലും കൂറ് കെസിയോട് തന്നെയാണ് എന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നു.

ചാലക്കുടി

ഇരു മുന്നണികളേയും ഒരുപോലെ പിന്തുണച്ച ചാലക്കുടിയിൽ ഇത്തവണ യുഡിഎഫിനായി സിറ്റിങ് എംപി ബെന്നി ബെഹന്നാനും എൽഡിഎഫിനായി മുൻ മന്ത്രി സി രവീന്ദ്രനാഥുമാണ് ഏറ്റുമുട്ടുന്നത്. നിലവിൽ ബൈന്നിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്.

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കാറുണ്ടോ? അടിപൊളിയാണ്‌
ഇന്ത്യയുടെ ദുരിതത്തിലും ജയ്സ്വാളിന് ഇക്കൊല്ലം റെക്കോർഡ് നേട്ടം
ഇവയൊന്നും അത്താഴത്തിന് കഴിക്കരുതേ !
വെളുത്തുള്ളി ചീത്തയാകാതെ സൂക്ഷിക്കാം ഇങ്ങനെ...