5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thiruvananthapuram Election Results 2024: എക്സിറ്റ് പോൾ തെറ്റിയില്ല? തിരുവനന്തപുരത്ത് രാജീവ് തന്നെ മുന്നിൽ

Thiruvananthapuram Election Result in malayalam: സംസ്ഥാനത്ത് ബിജെപിക്ക് സീറ്റ് പ്രതീക്ഷിച്ചിരുന്ന മണ്ഡലമാണ് തിരുവനന്തപുരം.

Thiruvananthapuram Election Results 2024: എക്സിറ്റ് പോൾ തെറ്റിയില്ല? തിരുവനന്തപുരത്ത് രാജീവ് തന്നെ മുന്നിൽ
neethu-vijayan
Neethu Vijayan | Updated On: 04 Jun 2024 11:30 AM

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം എണ്ണിത്തുടങ്ങിയതോടെ എക്സിറ്റ് പോൾ ഫലം ശരിവച്ചുകൊണ്ട് തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് ബിജെപിക്ക് സീറ്റ് പ്രതീക്ഷിച്ചിരുന്ന മണ്ഡലമാണ് തിരുവനന്തപുരം. 5000ത്തനിന് മുകളിൽ വോട്ടുകൾക്കാണ് രാജീവ് ചന്ദ്രശേഖർ മുന്നിൽ നിൽക്കുന്നത്. തൊട്ടുപിന്നിൽ ശശി തരൂരുണ്ട്.

ALSO READ: ലീഡ് നില മാറിമറിയുന്നു; തിരുവനന്തപുരത്ത് എൻഡിഎയും കോൺഗ്രസും തമ്മിൽ കടുത്ത മത്സരം

തിരവനന്തപുരത്ത് ലീഡി നില മാറിമറിഞ്ഞ് നിൽക്കുകയാണ്. ബിജെപി ഇവിടെ കേന്ദ്രമന്ത്രിയെത്തന്നെ രംഗത്തിറക്കിയത് തിരുവനന്തപുരം പിടിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്. സിറ്റിംഗ് എംപിയായ ശശി തരൂരിനെ മറികടക്കാൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് കഴിയുമെന്നായിരുന്നു ബിജെപി സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളുടെ പ്രതീക്ഷ. ഇത് മുന്നിൽ കണ്ട് വ്യാപകമായ പ്രചാരണവും മണ്ഡലത്തിൽ നടത്തിയിരുന്നു.

ALSO READ: തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന് വിജയം? ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യാ എക്സിറ്റ് പോൾ

കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ശ്രമിക്കുന്ന ബിജെപി തിരുവനന്തപുരത്തിനൊപ്പം തൃശൂരും ആറ്റിങ്ങലും ഉൾപ്പെടെ പ്രതീക്ഷിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ രാജീവ് ചന്ദ്രശേഖറിന് വിജയമെന്നാണ് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യാ എക്സിറ്റ് പോൾ ഫലം പ്രവചിച്ചിരുന്നത്. കേരളത്തിൽ താമരവിരിയുമെന്ന് തന്നെയാണ് എക്സിറ്റ് പോൾ ഫലം ഉറപ്പിച്ചിരുന്നത്.

അതേസമയം തൃശൂരിൽ സുരേഷ് ​ഗോപി തന്നെയാണ് ലീഡ് ചെയ്യുന്നത്. വി എസ് സുനിൽ കുമാറാണ് തൊട്ടുപിന്നിൽ.