Private University Bill: സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കി; എതിര്‍ക്കുന്നില്ലെന്ന് പ്രതിപക്ഷം
Kerala Niyamasabha Pass Private University Bill: സ്വകാര്യ സര്‍വകലാശാല ബില്ലില്‍ ആശങ്കയുണ്ടെങ്കിലും ബില്ലിനെ തത്വത്തില്‍ എതിര്‍ക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സ്വകാര്യ സര്‍വകലാശാലകള്‍ പൊതുമേഖലയിലെ സര്‍വകലാശാലകളെയും കോളേജുകളെയും എങ്ങനെയാണ് ബാധിക്കാന്‍ പോകുന്നതെന്നും കാര്യം പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭയില്‍ പാസാക്കി. രണ്ട് ദിവസം നീണ്ടുനിന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് ബില്ല് പാസാക്കിയത്. കഴിഞ്ഞ ദിവസം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവാണ് സഭയില്‍ ബില്ല് അവതരിപ്പിച്ചത്.
സ്വകാര്യ സര്‍വകലാശാല ബില്ലില്‍ ആശങ്കയുണ്ടെങ്കിലും ബില്ലിനെ തത്വത്തില്‍ എതിര്‍ക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സ്വകാര്യ സര്‍വകലാശാലകള്‍ പൊതുമേഖലയിലെ സര്‍വകലാശാലകളെയും കോളേജുകളെയും എങ്ങനെയാണ് ബാധിക്കാന്‍ പോകുന്നതെന്നും കാര്യം പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുമേഖലയിലുള്ള സര്‍വകലാശാലകള്‍ക്ക് മുന്‍ഗണന നല്‍കണം. ആര്‍ക്കും സര്‍വകലാശാലകള്‍ ആരംഭിക്കാമെന്ന സ്ഥിതി ഒഴിവാക്കണം. കോര്‍പ്പറേറ്റ് ഏജന്‍സികള്‍ക്ക് സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാന്‍ അവസരം നല്‍കണം. ഇത്തരത്തിലുള്ള ഏജന്‍സികള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ നിര്‍ണായകമായ പങ്കുവഹിച്ചവരാണെന്നും വിഡി സതീശന്‍ പറഞ്ഞു.




ബില്ല് നടപ്പാക്കുന്നതിന് മുമ്പായി ഗൗരവമായ പരിശോധന നടത്തേണ്ടത് ആവശ്യമാണ്. ഇതൊരിക്കലും പ്രതിപക്ഷത്തിന്റെ വിമര്‍ശനമായി എടുക്കരുത്. നിര്‍ദേശമായി കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതുതായി കൊണ്ടുവരുന്ന നിയമം സ്റ്റുഡന്റ് മൈഗ്രേഷന്‍ തടയാന്‍ ഉതകുമോയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. സംസ്ഥാനത്ത് സ്റ്റുഡന്റ് മൈഗ്രേഷന്‍ വ്യാപകമാണെന്നും അദ്ദേഹം പ്രതികരിച്ചു. വിശദമായ പഠനം നടത്തിയതിന് ശേഷം മാത്രമേ ഈ ബില്ല് നടപ്പാക്കാന്‍ സാധിക്കൂ. നിലവിലുള്ള സ്വകാര്യ കോളേജുകളും സ്ഥാപനങ്ങളും സര്‍വകലാശാലയായി മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകത്തെ തന്നെ പ്രശസ്തരായ സര്‍വകലാശാലകളെ കേരളത്തിലേക്ക് കൊണ്ടുവരാന്ഡ സാധിക്കുമോ എന്ന കാര്യം പരിശോധിക്കണം. പത്തേക്കര്‍ സ്ഥലവും 25 കോടിയും എന്നത് ഉയര്‍ന്ന മാനദണ്ഡമാണ്. ഇത് പുനപരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.