5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kudumbashree: പുതിയ വൈബിൽ കുടുംബശ്രീ; വ്ളോഗും റീലുമെടുക്കുന്നവർക്ക് വമ്പൻ സമ്മാനം, കൂടുതലറിയാം

Kerala Kudumbashree Vlog: സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന ദൗത്യമായ കുടുംബശ്രീ മുഖേന കേരളത്തിൽ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങൾ വിഷയമാക്കിയുള്ള വീഡിയോകളാണ് മത്സരത്തിന് പരിഗണിക്കുന്നത്. 2025 ജനുവരി 30നുള്ളിൽ വീഡിയോകൾ അയച്ചുകൊടുക്കേണ്ടതാണ്. വ്ളോഗ് മത്സരത്തിലേക്ക് അയക്കേണ്ട വീഡിയോ അഞ്ച് മിനിറ്റിൽ കവിയാത്ത ദൈർഘ്യമുള്ളതായിരിക്കണം.

Kudumbashree: പുതിയ വൈബിൽ കുടുംബശ്രീ; വ്ളോഗും റീലുമെടുക്കുന്നവർക്ക് വമ്പൻ സമ്മാനം, കൂടുതലറിയാം
Represental Image (Credits: Social Media)
neethu-vijayan
Neethu Vijayan | Published: 29 Dec 2024 12:11 PM

കുടുംബശ്രീ അം​ഗങ്ങൾക്ക് വ്ളോഗും റീൽസും അയച്ചുകൊടുത്ത് സമ്മാനം നേടാൻ അവസരം. രണ്ടാം സീസണിലേക്കുള്ള എൻട്രികളാണ് ക്ഷണിക്കുന്നത്. സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന ദൗത്യമായ കുടുംബശ്രീ മുഖേന കേരളത്തിൽ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങൾ വിഷയമാക്കിയുള്ള വീഡിയോകളാണ് മത്സരത്തിന് പരിഗണിക്കുന്നത്. 2025 ജനുവരി 30നുള്ളിൽ വീഡിയോകൾ അയച്ചുകൊടുക്കേണ്ടതാണ്. വ്ളോഗ് മത്സരത്തിലേക്ക് അയക്കേണ്ട വീഡിയോ അഞ്ച് മിനിറ്റിൽ കവിയാത്ത ദൈർഘ്യമുള്ളതായിരിക്കണം.

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 50,000, 40,000, 30,000 രൂപ വീതം ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റുമാണ് സമ്മാനമായി കാത്തിരിക്കുന്നത്. അതേസമയം റീൽസ് മത്സരത്തിലേക്ക് ഒരു മിനിറ്റിൽ കവിയാത്ത ദൈർഘ്യമുള്ള വീഡിയോയാണ് അയച്ചു നൽകേണ്ടത്. വിജയികളായ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 25,000, 20,000, 15,000 രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കുന്നതാണ്.

കൂടാതെ ട്രോഫിയും സർട്ടിഫിക്കറ്റും ഇതിനൊപ്പം ലഭിക്കും. വീഡിയോകൾ സി.ഡിയിലോ പെൻഡ്രൈവിലോ ആക്കി പബ്ലിക് റിലേഷൻസ് ഓഫീസർ, കുടുംബശ്രീ സംസ്ഥാന മിഷൻ, ട്രിഡ ബിൽഡിങ് രണ്ടാം നില, മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം 695011 എന്ന വിലാസത്തിലേക്കാണ് അയച്ചു നൽകേണ്ടത്. കവറിന് പുറത്ത് വ്ളോഗ്, റീൽസ് മത്സരം എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. കൂടുതൽ വിവരങ്ങൾ അറിയാൻ – www.kudumbashree.org/vlog-reels2025 എന്ന ലിങ്ക് സന്ദർശിക്കുക.

നിബന്ധനകളും വിശദാംശങ്ങളും

കുടുംബശ്രീയുടെ വിവിധ പ്രവർത്തനങ്ങൾ (സംരംഭങ്ങൾ, കൃഷി, ബഡ്‌സ് സ്ഥാപനങ്ങൾ, അയൽക്കൂട്ട യോഗം….എന്നിങ്ങനെയുള്ള) എന്നിവയാകണം വ്ളോഗ്, റീൽസ് എന്നിവയുടെ വിഷയം

1. സമ്മാന ഘടന

ഒന്നാം സമ്മാനം – 50,000
രണ്ടാം സമ്മാനം – 40.000
മൂന്നാം സമ്മാനം – 30,000

2. റീൽസ്

ഒന്നാം സമ്മാനം – 25,000
രണ്ടാം സമ്മാനം – 20,000
മുന്നാം സമ്മാനം – 15,000

നിബന്ധനകൾ

1. കുടുംബശ്രീയുടെ ഏതെങ്കിലും പദ്ധതികൾ, പ്രവർത്തനങ്ങൾ, സംരംഭങ്ങൾ എന്നിവയെക്കു റിച്ചായിരിക്കണം.

2. വ്ളോഗിന് അഞ്ച് മിനിറ്റിൽ താഴെയായിരിക്കണം ദൈർഘ്യം.

3. റീൽസ് ഒരു മിനിറ്റിൽ കവിയരുത്

4. അപേക്ഷകർക്ക് ഒന്നോ അതിലധികമോ വീഡിയോകൾ സമർപ്പിക്കാം.

5. വീഡിയോയുടെ പകർപ്പവകാശം കുടുംബശ്രീയ്ക്കായിരിക്കും.

6. മത്സരത്തിൽ പങ്കെടുക്കുന്നവർ അതേ വീഡിയോകൾ മറ്റേതെങ്കിലും ചാനലിൽ അപ്ലോഡ് ചെയ്യുകയോ പങ്കിടുകയോ ചെയ്യാൻ പാടില്ല. (യൂട്യൂബ്, വെബ്സൈറ്റ്, മൊബൈൽ ആപ്പ്, സോഷ്യൽ മീഡിയ മുതലായവ)

7. വീഡിയോകൾ രൂപകൽപ്പന ചെയ്യുന്നതിനായി പകർപ്പവകാശരഹിത ഉള്ളടക്കം, സംഗീതം, ചിത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കേണ്ടതാണ്.

8. ഏതെങ്കിലും തരത്തിലുള്ള പകർപ്പവകാശ ക്ലെയിമുകൾക്കും ഏതെങ്കിലും അധികാരികളിൽ നിന്ന് അംഗീകാരം തേടുന്നതിനും കുടുംബശ്രീ ഉത്തരവാദികളായിരിക്കില്ല.

9. വീഡിയോകൾ ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കാവുന്നതാണ്

10. പ്രാഥമിക ജുറി തെരഞ്ഞെടുക്കുന്ന വീഡിയോകൾ കുടുംബശ്രീ സംസ്ഥാന മിഷൻ ഒഫീഷ്യൽ യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിൽ നൽകുന്നതാണ്. ഈ അക്കൗണ്ടുകളിലൂടെയുള്ള വ്യൂവ്‌സിന് (Views) അനുസരിച്ച് നിശ്ചിത മാർക്ക് നൽകും.

11. വീഡിയോയുടെ ഗുണനിലവാരം, ആശയം, ഉള്ളടക്കം, വ്യൂസ് മാർക്ക് എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും വിജയികളെ കണ്ടെത്തുന്നത്.

12. പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ എഡിറ്റ് ചെയ്യാനുള്ള അവകാശം കുടുംബശ്രീയ്ക്കാ യിരിക്കും.

13. മുൻപ് മത്സരത്തിനായി സമർപ്പിച്ചിട്ടുള്ള വീഡിയോകൾ അയക്കരുത്, വീഡിയോകളിൽ വാട്ടർമാർക്ക് ഉണ്ടായിരിക്കരുത്

14. നിബന്ധനകളിൽ മാറ്റം വരുത്താനുള്ള അവകാശം കുടുംബശ്രീയിൽ നിക്ഷിപ്തമാ യിരിക്കും.

15. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.

16. അപേക്ഷകരുടെ പൂർണ്ണമായ മേൽവിലാസം, ഫോൺ നമ്പർ എന്നിവ അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം.

17. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി 2025 ജനുവരി 30.

20. സി.ഡിയിലോ പെൻഡ്രൈവിലോ ആക്കിയാകണം വീഡിയോകൾ അയക്കാൻ. കവറിനു മുകളിൽ വ്ളോഗ് – റീൽസ് മത്സരം എന്ന് രേഖപ്പെടുത്തിയിരിക്കണം.

21. വ്ളോഗ് അല്ലെങ്കിൽ റീൽ സ്വന്തമായി തയാറാക്കിയതാണെന്നും മുൻപ് എവിടെയും പബ്ലിഷ്/ഷെയർ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും മത്സരത്തിനായി മുൻപ് സമർപ്പിച്ചിട്ടുള്ളത ല്ലെന്നും സ്വയം സാക്ഷ്യപ്പെടുത്തുന്ന സാക്ഷ്യപത്രവും എൻട്രിക്കൊപ്പം അയച്ചു നൽകേണ്ട താണ്