5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Kalamandalam: കേരള കലാമണ്ഡലത്തില്‍ ആഴ്ചയിലൊരിക്കല്‍ മാംസാഹാരം; അധ്യാപകര്‍ക്ക് അതൃപ്തി

Chicken Biryani Served at Kerala Kalamandalam: വിയൂര്‍ ജയിലില്‍ നിന്നാണ് ഇവിടേക്ക് ബിരിയാണി എത്തിച്ചത്. 480 ബിരിയാണിയാണ് ആകെ വാങ്ങിച്ചത്. ഇതില്‍ 450 ചിക്കന്‍ ബിരിയാണിയും 30 വെജിറ്റബിള്‍ ബിരിയാണിയുമാണ് ഉണ്ടായിരുന്നത്. നേരത്തെ സസ്യാഹാരം മാത്രമായിരുന്നു വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നത്.

Kerala Kalamandalam: കേരള കലാമണ്ഡലത്തില്‍  ആഴ്ചയിലൊരിക്കല്‍ മാംസാഹാരം; അധ്യാപകര്‍ക്ക് അതൃപ്തി
Kerala Kalamandalam Image Social Media
shiji-mk
Shiji M K | Published: 13 Jul 2024 06:20 AM

തൃശൂര്‍: കേരള കലാമണ്ഡലത്തില്‍ ഭക്ഷണ ക്രമത്തില്‍ തിരുത്തല്‍ വരുത്തിയതില്‍ അധ്യാപകര്‍ക്ക് അതൃപ്തി. കഴിഞ്ഞ ദിവസം കലാമണ്ഡലത്തില്‍ ഉച്ചഭക്ഷണമായി വിളമ്പിയത് ബിരിയാണി ആയിരുന്നു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഭക്ഷണത്തില്‍ നോണ്‍വെജ് ഉള്‍പ്പെടുത്തണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം കലാമണ്ഡലം അംഗീകരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കലാമണ്ഡലം സ്ഥാപിതമായ 1930 മുതല്‍ തുടര്‍ന്നുപോന്നിരുന്ന ഭക്ഷണരീതിക്കാണ് മാറ്റം വന്നു. ചിക്കന്‍ ബിരിയാണി വിളമ്പികൊണ്ടാണ് കലാമണ്ഡലം തിരുത്തലിന് തുടക്കം കുറിച്ചത്.

Also Read: v‌izhinjam port : പ്രതീക്ഷിച്ചതിനെക്കാൾ 17 വർഷം മുൻപു വിഴിഞ്ഞം തുറമുഖം പൂർണ സജ്ജമാകും- മുഖ്യമന്ത്രി

വിയൂര്‍ ജയിലില്‍ നിന്നാണ് ഇവിടേക്ക് ബിരിയാണി എത്തിച്ചത്. 480 ബിരിയാണിയാണ് ആകെ വാങ്ങിച്ചത്. ഇതില്‍ 450 ചിക്കന്‍ ബിരിയാണിയും 30 വെജിറ്റബിള്‍ ബിരിയാണിയുമാണ് ഉണ്ടായിരുന്നത്. നേരത്തെ സസ്യാഹാരം മാത്രമായിരുന്നു വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നത്. ആദ്യമായാണ് കലാമണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മെസില്‍ നിന്ന് നോണ്‍വെജ് ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നത്. നോണ്‍ വെജ് ഭക്ഷണം ഉള്‍പ്പെടുത്തണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നുവെന്ന് കലാമണ്ഡലം വ്യക്തമാക്കി.

Also Read: T K Vinod Kumar: വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു; ഇനി അമേരിക്കയിൽ അധ്യാപകൻ

വിസിയും രജിസ്ട്രാറും അക്കാദമിക് കോഡിനേറ്ററുമുള്‍പ്പെടെയുള്ള ആളുകള്‍ വിദ്യാര്‍ഥികളോടൊപ്പം ബിരിയാണി കഴിക്കാനെത്തിയിരുന്നു. എന്നാല്‍ കലാമണ്ഡലത്തിലെ ചില അധ്യാപകര്‍ക്ക് മാംസാഹാരം വിളമ്പിയതില്‍ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കലാമണ്ഡലത്തിലെ ക്യാന്റീനില്‍ ഇതുവരേക്കും നോണ്‍ വെജ് ഭക്ഷണങ്ങള്‍ പാകം ചെയ്ത് തുടങ്ങിട്ടില്ലെന്നാണ് വിവരം.